കൊടുവള്ളി: ലോക്ഡൗൺ കാരണം കൊടുവള്ളി സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസിലെ ഡ്രൈവിങ് ടെസ്റ്റിന് ഹാജരാകാൻ പറ്റാത്തവർക്കും, ഈ മാസം ലേർനേഴ്സ് ലൈസൻസ് കാലാവധി തീരുന്നതുമായ അപേക്ഷകർക്ക് 25/10/2021 മുതൽ ഒരു അധിക ബാച്ച് (60 പേരുടെ ) അനുവദിച്ച് ടെസ്റ്റ് നടത്തുന്നതാണെന്ന് ജോയന്റ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസർ ഇ.സി.പ്രദീപ് അറിയിച്ചു.
എല്ലാ അപേക്ഷകരും ഓൺലൈൻ ആയി സ്ലോട് ബുക്ക് ചെയ്യേണ്ടതാണ്