കൊടിയത്തൂർ :ലോക്ക് ഡൗൺ ദിവസം യാത്രക്കാർക്ക് അപകട ഭീഷണി ഉയർത്തിയ റോഡ് കോൺക്രീറ്റ് ചെയ്ത് ഒരു കൂട്ടം യുവാക്കൾ. കോഴിക്കോട് നിലമ്പൂർ പാതയിലെ ചെറുവാടി തെനെങ്ങാപറമ്പിലാണ് കഴിഞ്ഞ കുറച്ചുകാലമായി അപകട ഭീഷണിയായിമാറിയ റോഡ് യുവാക്കൾ ഏറ്റടുത് നന്നാക്കിയത്. വേനല് മഴയിൽ വെള്ളക്കെട്ട് രൂപപെട്ടതോടെ ദിവസവും നിരവധി അപകടങ്ങളാണ് റോഡിൽ ഉണ്ടാവാറുള്ളത്.
പരിപാടിയിൽ യുവാക്കളുടെ അസോസിയേഷനായ OYC പ്രസിഡന്റ് നിഹാൽ കെ, റാഷിദ് ചെറുവാടി, മിസ്ഹബ് ടിപി, മിർഷാദ് ടിപി, അനന്ദു ടി പി, നവനീത് ടി പി, ഷമീം യു കെ തുടങ്ങിയവർ പങ്കെടുത്തു.