കോഴിക്കോട്: മുക്കം മുത്തേരിയില്‍ പീഡനത്തിന് ശേഷം സ്വര്‍ണവും പണവും കവര്‍ന്ന് വയോധികയെ വഴിയിലുപേക്ഷിച്ച് ഓട്ടോ ഡ്രൈവര്‍ മുങ്ങിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍.
മലപ്പുറം സ്വദേശിയെയാണ് മുക്കം പൊലീസ് ഇന്നലെ വൈകിട്ടോടെ കസ്റ്റഡിയിലെടുത്തത്. കേസില്‍ ലഹരി വില്‍പനയുമായി ബന്ധമുള്ള കൂടുതലാളുകള്‍ക്ക് പങ്കുണ്ടെന്നാണ് നിഗമനം. രണ്ടാഴ്ച മുന്‍പുണ്ടായ ആക്രമണം താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്.