ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 648 കോവിഡ് മരണങ്ങളാണ് പുതുതായി സ്ഥിരീകരിച്ചത്.

ഇതുവരെ 3,25,12,366 പേര്‍ക്ക് കോവിഡ് 19 ബാധിച്ചു. ഇവരില്‍ 3,17,54,281 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 4,35,758 പേര്‍ മരണത്തിന് കീഴടങ്ങി. നിലവില്‍ 3,22,327 പേരാണ് ചികിത്സയിലുളളത്.

കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 24,296 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാടും കര്‍ണാടകയും ആന്ധ്രാപ്രദേശുമാണ് 1,000ത്തില്‍ കൂടുതല്‍ കേസുകളുള്ള മറ്റ് തെക്കന്‍ സംസ്ഥാനങ്ങള്‍.

തമിഴ്‌നാട്ടില്‍ 1,585ഉം കര്‍ണാടകത്തില്‍ 1,259ഉം ആന്ധ്രാപ്രദേശില്‍ 1,248ഉം കോവിഡ് കേസുകളാണ് ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്തത്‌.


Leave a Reply

Your email address will not be published. Required fields are marked *