NADAMMELPOYIL NEWS
August 25/2021

ഓമശ്ശേരി;ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിലെ ഐതിഹാസിക അധ്യായങ്ങളിലൊന്നായ മലബാർ സമരത്തെ ഖിലാഫത്ത് സംസ്ഥാപനത്തിനുള്ള ശ്രമമായും അതിൻ്റെ ധീരനായകരെ വ്യാജ ആഖ്യാനങ്ങൾ ചമച്ച് വർഗീയവാദികളാക്കാനും സ്വാതന്ത്ര്യ സമര രക്തസാക്ഷികളുടെ പട്ടികയിൽ നിന്ന് വെട്ടിമാറ്റാനുമുള്ള സംഘ് പരിവാർ ഗൂഢനീക്കം രാജ്യത്തെ മതേതര സമൂഹം ചെറുത്ത് തോൽവിക്കുമെന്ന് കെ.എൻ.എം മർകസുദ്ദഅവ കോഴിക്കോട് ജില്ലാ സമിതി ഓമശ്ശേരിയിൽ സംഘടിപ്പിച്ച പ്രവർത്തക സംഗമം അഭിപ്രായപ്പെട്ടു. ചരിത്രം തിരുത്തി എഴുതിയും ഭരണഘടനയെ അട്ടിമറിച്ചും ഫാഷിസ്റ്റുകൾ ഭരണകൂട പിന്തുണയോടെ നടത്തുന്ന ആസൂത്രിത നീക്കങ്ങളെ ചരിത്രബോധമള്ളവർ തിരിച്ചറിയും. മലബാർ സമര പോരാളികൾ ചരിത്രമുള്ള കാലത്തോളം മതേതര മനസ്സുകളിൽ ജീവിക്കുമെന്നും സ്വാതന്ത്ര്യ സമരത്തെ ഒറ്റിക്കൊടുത്ത സംഘ് പരിവാർ നൽകുന്ന രാജ്യസ്നേഹ സർട്ടിഫിക്കറ്റ് അവർക്ക് ആവശ്യമില്ലെന്നും സംഗമം അഭിപ്രായപ്പെട്ടു.കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.. ജാബിർ അമാനി ഉദ്ഘാടനം ചെയ്തു.ജില്ല പ്രസിഡണ്ട് പി.ടി.അബ്ദുൽ മജീദ് സുല്ലമി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി അബ്ദുൽ റശീദ് മടവൂർ ,സംസ്ഥാന സെ ക്രട്ടറിയേറ്റ് അംഗം പി.അബ്ദുസ്സലാം മദനി ,ജില്ലാ ഭാരവാഹികളായ പി.സി.അബ്ദുറഹിമാൻ ,ശുക്കൂർ കോണിക്കൽ ,പി.അബ്ദുറഹിമാൻ സുല്ലമി, സത്താർ ഓമശ്ശേരി,മണ്ഡലം പ്രസിഡണ്ടുമാരായ ഡോ: ഒ.സി.അബ്ദുൽ കരീം ,എം .പി .മൂസ മാസ്റ്റർ കൊടുവള്ളി ഈസ്റ്റ് മണ്ഡലം സെക്രട്ടറി പി.അബ്ദുൽ മജീദ് പുത്തൂർ പ്രസംഗിച്ചു.
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______

Leave a Reply

Your email address will not be published. Required fields are marked *