മരഞ്ചാട്ടി: ക്യാൻസർ രോഗത്താൽ മുടി നഷ്ടപ്പെട്ട രോഗികൾക്ക് ആശ്വാസമാകാൻ തങ്ങളുടെ മുടി മുറിച്ച് നൽകി മരഞ്ചാട്ടി മേരിഗിരി ഹൈസ്കൂളിലെ ഒരു കൂട്ടം വിദ്യാർത്ഥികളും അധ്യാപികയും. അയോണ വി എ, അൽഫോൻസ പി.ജെ, ആതിര മോഹൻദാസ്, ഷിമിൽ ദേവസ്യ , എന്നിവർക്കൊപ്പം അധ്യാപിക ആയ സിസ്സി മാനുവലും കേശദാനത്തിൽ പങ്കുചേർന്നു.
വിഗ് നിർമാണത്തിനായി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിറാക്കിൾ ചാരിറ്റബിൾ അസോസിയേഷൻ എന്ന സംഘടനയുടെ ഉപവിഭാഗം ആയ ഹെയർ ബാങ്ക് മുഖേനയാണ് മുടി മുറിച്ച് നൽകിയത്. ഹെയർ ബാങ്ക് കോഓർഡിനേറ്റർ ശ്രീ ഫാറൂഖ് , ഹെഡ് മിസ്ട്രസ്സ് റൂബി ടീച്ചർ, അധ്യാപകർ, അനധ്യാപകർ എന്നിവർ പങ്കെടുത്തു.