NADAMMELPOYIL NEWS
August 06/2021
കോഴിക്കോട്;ചികിത്സയില്‍ കഴിയുന്ന ഹൈദരലി ശിഹാബ് തങ്ങള്‍ക്കും മകനും സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ മന്ത്രിയും എം എല്‍ എയുമായ ജലീല്‍.
കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സമാദരണീയനായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും അദ്ദേഹത്തെ പരിചരിക്കുന്ന മകന്‍ മുഈനലി തങ്ങള്‍ ഉള്‍പ്പടെയുള്ള കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ സംരക്ഷണം സര്‍ക്കാര്‍ ഒരുക്കണമെന്ന് ജലീല്‍ പറഞ്ഞു.
മുഈനലി തങ്ങള്‍ക്ക് ചന്ദ്രികയുമായി ബന്ധമില്ലെന്ന വാദങ്ങള്‍ പൊളിക്കുന്ന രേഖകള്‍ പുറത്ത് വന്ന പശ്ചാത്തലത്തിലാണ് ജലീലിന്റെ പ്രതികരണം. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് ജലീല്‍ ഈ ആവശ്യമുന്നയിച്ചത്
______
മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവുക,
_______