തിരുവനന്തപുരം: സംസ്ഥാനത്ത് അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ കൈവശം വച്ചിരിക്കുന്നവർ തിരിച്ചേൽപ്പിച്ച സാഹചര്യത്തിൽ അർഹരായവർക്ക് പുതിയ മുൻഗണന റേഷൻ കാർഡുകൾ നൽകാൻ നടപടികൾ തുടങ്ങി. ക്യാൻസർ, കിഡ്‌നി രോഗം തുടങ്ങി ഗുരുതരാവസ്ഥയിലുള്ളവർക്കും നിരാലംബർക്കും ആണ് ആദ്യഘട്ടത്തിൽ മുൻഗണനാ റേഷൻ കാർഡുകൾ നൽകുന്നത്. ആഗസ്റ്റ് 20നകം ഈ വിഭാഗത്തിലുള്ളവർക്ക് മുൻഗണനാകാർഡ് ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാൻ ഭക്ഷ്യ-പൊതുവിതരണ വകുപ്പിന് നിർദ്ദേശം നൽകിയതായി മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. പുതിയ മുൻഗണന കാർഡുകൾ നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ജില്ലയിലെ ഫിലോമിന(പൂന്തുറ), ജെ.ശ്യാമള കുമാരി(മുട്ടട), മധുരാധ(മുരുക്കുംപുഴ), ശ്രീലത.പി(പഴകുറ്റി), രേഷ്മ.യു, കോട്ടൂർ എന്നിവർക്ക് നൽകി മന്ത്രി നിർവഹിച്ചു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡോ.സജിത്ത് ബാബു ചടങ്ങിൽ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *