കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം


കേരള സർക്കാർ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആർ.ഡി) കീഴിൽ കാലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോഴിക്കോട് (0495-2765154), 8547005044), ചേലക്കര (0488-4227181, 8547005064), കുഴൽമന്നം (04922-285577, 8547005061), മലമ്പുഴ (0491-2530010, 8547005062), മലപ്പുറം (0483-2959175, 8547005043), നാദാപുരം (0496-2556300, 8547005056), നാട്ടിക (0487-2395177, 8547005057), തിരുവമ്പാടി (0495-2294264, 8547005063), വടക്കാൻചേരി (0492-2255061, 8547005042), വട്ടംകുളം (0494-2689655, 8547006802), വാഴക്കാട് (0483-2728070, 8547005055), അഗളി (04924-254699, 9447159505), മുതുവള്ളൂർ (0483-2963218, 8547005070), മീനങ്ങാടി (0493-6246446, 8547005077), അയലൂർ (04923-241766, 8547005029), താമരശ്ശേരി (0495-2223243), 8547005025), കൊടുങ്ങലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക് ഡിഗ്രി കോഴ്‌സ് പ്രവേശനത്തിന് ഓൺലൈനിൽ അപേക്ഷിക്കാം. അപേക്ഷ www.ihrdadmissions.org വഴി ഓൺലൈനായി സമർപ്പിക്കണം.

ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവങ്ങൾക്ക്: www.ihrd.ac.in.

കേരള സർവകലാശാലയിലെ ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ഡിഗ്രി പ്രവേശനം


കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ കേരളാ സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂർ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374/2234373, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494/2341020, 8547005046), കാർത്തികപ്പള്ളി (0479-2485370/2485852, 8547005018), കലഞ്ഞൂർ (04734-272320, 8547005024), പെരിശ്ശേരി (0479-2456499), 8547005046) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിൽ 2021-22 അധ്യയന വർഷത്തിൽ കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിൽ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷ www.ihrdadmissions.org മുഖേന സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവങ്ങൾക്ക്: www.ihrd.ac.in.

എം.ജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത ഐ.എച്ച്.ആർ.ഡി കോളേജുകളിൽ പ്രവേശനം


കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ കീഴിൽ മഹാത്മാ ഗാന്ധി സർവകലാശാലയുമായി അഫിലിയേറ്റ് ചെയ്ത കടത്തുരുത്തി (04829-264177, 8547005049), കട്ടപ്പന (04868-250160, 8547005053), കാഞ്ഞിരപ്പള്ളി (04828-206480, 8547005075), കോന്നി (0468-2382280, 8547005074), മല്ലപ്പള്ളി (0469-2681426, 8547005033), മറയൂർ (04865-253010, 8547005072), നെടുംകണ്ടം (04868-234472, 8547005067), പയ്യപ്പാടി (പുതുപ്പള്ളി 0481-2351631, 8547005040), പീരുമേട് (04869-232373, 8547005041), തൊടുപുഴ (04862-257447, 8547005047), പുത്തൻവേലിക്കര (0484-2487790, 8547005069), അയിരൂർ (04735-296833, 8547055105, 8921379224), എന്നിവിടങ്ങളിലെ അപ്ലൈഡ് സയൻസ് കോളേജുകളിൽ ഡിഗ്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

അപേക്ഷ www.ihrdadmissions.org വഴി സമർപ്പിക്കണം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം അപേക്ഷകൾ സമർപ്പിക്കണം. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിർദ്ദിഷ്ട അനുബന്ധങ്ങളും, 350 രൂപ (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്‌ട്രേഷൻ ഫീസ് ഓൺലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജിൽ ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.ihrd.ac.in.

ഐ.എച്ച്.ആര്‍.ഡി പ്രവേശനം: എന്‍.ആര്‍.ഐ സീറ്റുകളില്‍ പ്രവേശനത്തിനുള്ള കാലാവധി ദീര്‍ഘിപ്പിച്ചു

കോഴിക്കോട്: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ എറണാകുളം (8547005097, 0484-2575370), ചെങ്ങന്നൂര്‍ (8547005032, 0479-2454125), അടൂര്‍ (8547005100, 04734-231995), കരുനാഗപ്പള്ളി (8547005036, 0476-2665935), കല്ലൂപ്പാറ (8547005034, 0469-2678983), ചേര്‍ത്തല (8547005038, 0478-2552714) എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന എഞ്ചിനീയറിംഗ് കോളേജുകളിലേക്ക് 2021-22 അദ്ധ്യയന വർഷത്തില്‍ എന്‍.ആര്‍.ഐ സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള കാലാവധി ആഗസ്റ്റ് ഒന്‍പത് വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചു.

ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പകര്‍പ്പും നിര്‍ദിഷ്ട അനുബന്ധങ്ങളും അതത് കോളേജുകളില്‍ 2021 ആഗസ്റ്റ് 11 ന് വൈകീട്ട് അഞ്ച് വരെ സമര്‍പ്പിക്കാമെന്ന് ഡയറക്ടര്‍അറിയിച്ചു. അപേക്ഷ www.ihrd.kerala.gov.in/enggnri എന്ന വെബ്‌സൈറ്റിലോ കോളേജുകളുടെ വെബ്‌സൈറ്റിലോ(പ്രോസ്‌പെക്ടസ് പ്രകാരമുള്ള) ഓണ്‍ലൈനായി സമര്‍പ്പിക്കണം. വിശദവിവരങ്ങള്‍ക്ക് www.ihrd.ac.in. ഇമെയില്‍ : ihrd.itd@gmail.com.

വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷിക്കാം

കോഴിക്കോട്: കര്‍ഷക തൊഴിലാളിക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ നിന്നും 2020-21 അദ്ധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് മാസത്തില്‍ ആദ്യ അവസരത്തിൽ എസ്.എസ്.എല്‍.സി/ ടി.എച്ച്.എസ്.എല്‍.സി പരീക്ഷയില്‍ ഓരോ വിഷയത്തിലും 80 ശതമാനത്തില്‍ കുറയാതെ മാര്‍ക്ക് നേടിയവര്‍ക്കും 2020-21 അദ്ധ്യയന വര്‍ഷത്തില്‍ ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി അവസാനവര്‍ഷ പരീക്ഷയില്‍ 90% ത്തില്‍ കുറയാതെ മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.


സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പഠിച്ച് പരീക്ഷ ആദ്യ അവസരത്തില്‍ പാസായ വിദ്യാര്‍ത്ഥികള്‍ക്കു മാത്രമേ ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളൂ. നിശ്ചിത മാതൃകയിലുള്ള അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2021 ആഗസ്ത് 31 വൈകീട്ട് മൂന്ന് വരെ സമര്‍പ്പിക്കാം. അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലം പൂര്‍ത്തീകരിക്കുകയും ഡിജിറ്റലൈസേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിരിക്കണം. പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല.

മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ഹാജരാക്കണം. അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മററുരേഖകളുടെ അഭാവത്തില്‍ റേഷന്‍കാര്‍ഡ് ഹാജരാക്കാമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. അപേക്ഷയുടെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org എന്ന വെബ് സൈറ്റിലും ലഭ്യമാണ്.

കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക്‌ മെയ്ന്റനന്‍സ് കോഴ്‌സ്

കോഴിക്കോട് ലിങ്ക്‌റോഡിലെ കെല്‍ട്രോണ്‍ സെന്ററില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയ്ന്റനന്‍സ് ഡിപ്ലോമ ഓണ്‍ലൈന്‍ കോഴ്‌സിലേയ്ക്ക് പ്രവേശനം ആരംഭിച്ചു. കാലാവധി ആറ് മാസം. യോഗ്യത: പ്ലസ് ടു/ വിഎച്ച്എസ്‌സി/ ഐ ടി ഐ. കൂടുതല്‍ വിവരങ്ങള്‍ക്ക് : 8590605275.

കൗണ്‍സലിംഗ് സൈക്കോളജി കോഴ്സ്

കോഴിക്കോട്: സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ ഇന്‍ കൗണ്‍സലിംഗ് സൈക്കോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് ആറുമാസവും ഡിപ്ലോമയ്ക്ക് ഒരു വര്‍ഷവുമാണ് കാലാവധി. കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും പ്രോജക്ട് വര്‍ക്കും പഠനത്തിന്റെ ഭാഗമായി ഉണ്ടാകും. ഉയര്‍ന്ന പ്രായപരിധിയില്ല.


അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 15. ചേരാന്‍ ആഗ്രഹിക്കുന്നവര്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കാമ്പസിലെ പ്രൊഫസേഴ്‌സ് കോളേജ് മലപ്പുറം സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക. ഫോണ്‍ : 9961317255, 9400905085. വിശദവിവരം www.srccc.in ല്‍ ലഭിക്കും.

കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ തൊഴിലധിഷ്ഠിത കോഴ്‌സുകളായ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആന്റ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, സി.സി.എൻ.എ, റഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിങ്, വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ് എന്നീ കോഴ്‌സുകളിലേക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് തിരുവനന്തപുരത്തുള്ള സ്‌പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളഡ്ജ് സെന്ററിലോ 0471-2337450, 9544499114 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.

സ്‌കോളർഷിപ്പും കോഷൻ ഡെപ്പോസിറ്റും തിരികെ നല്‍കുന്നു

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിൽ 2018-2019 അധ്യയന വർഷം I, II, III, IV വർഷ എം.ബി.ബി.എസ് കോഴ്‌സ് പഠിച്ചിരുന്ന എസ്.സി/എസ്.റ്റി വിഭാഗങ്ങളിലെ വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് തുകയും 2014, 2015, 2016 വർഷങ്ങളിൽ ഡി.ഫാം/ പാരാമെഡിക്കൽ കോഴ്‌സുകൾക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ കോഷൻ ഡിപ്പോസിറ്റ് തുകയും തിരികെ ലഭിക്കാൻ തിരിച്ചറിയൽ രേഖകളുമായി 22നകം മെഡിക്കൽ കോളേജ് ഓഫീസിൽ എത്തണം.

ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍ ആരംഭിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ കേരള സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, പച്ച മലയാളം സര്‍ട്ടിഫിക്കറ്റ് കോഴ്സുകളുടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ജില്ലയില്‍ ആരംഭിച്ചു.

ജില്ലയില്‍ 16 സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍ ആണ് ഉള്ളത്. തൊടുപുഴ, പുറപ്പുഴ, മറയൂര്‍, മൂന്നാര്‍, വണ്ടിപ്പെരിയാര്‍, ബൈസന്‍വാലി, ആലക്കോട്, കരിമണ്ണൂര്‍, വാഴത്തോപ്പ്, മരിയാപുരം, കാമാക്ഷി, കുളമാവ്, കട്ടപ്പന, ചക്കുപള്ളം, നെടുങ്കണ്ടം എന്നിവയാണ് സമ്പര്‍ക്ക പഠനകേന്ദ്രങ്ങള്‍. മറയൂര്‍, മൂന്നാര്‍ സമ്പര്‍ക്ക പഠനകേന്ദ്രങ്ങളില്‍ പച്ച മലയാളം കോഴ്സും, വണ്ടിപ്പെരിയാര്‍ കേന്ദ്രത്തില്‍ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ് കോഴ്സുകളും മറ്റു കേന്ദ്രങ്ങളില്‍ ഗുഡ് ഇംഗ്ലീഷ് കോഴ്സും ആണ് ഉള്ളത്.

ഓണ്‍ലൈന്‍ ക്ലാസുകളില്‍ ഇനിയും റിപ്പോര്‍ട്ട് ചെയ്യാത്ത പഠിതാക്കള്‍ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരുമായി ബന്ധപ്പെടണമെന്ന് സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.എം അബ്ദുള്‍കരീം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍- 04862 232 294, 9447215481 നമ്പരുകളില്‍ ബന്ധപ്പെടാം.

Leave a Reply

Your email address will not be published. Required fields are marked *