തിരുവനന്തപുരം: ജി എസ് ടി വകുപ്പിന് അനർട്ട് കൈമാറുന്ന ഇലക്ട്രിക് കാറുകളുടെ ഫ്‌ളാഗ് ഓഫ് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ നിർവഹിച്ചു. തിരുവനന്തപുരം കവടിയാർ ജംഗ്ഷനിൽ നടന്ന ചടങ്ങിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി വാഹനങ്ങളുടെ താക്കോൽ കൈമാറി. വി.കെ പ്രശാന്ത് എംഎൽ എ സന്നിഹിതനായിരുന്നു. ജി എസ് ടി സ്‌പെഷ്യൽ കമ്മിഷണർ ഡോ എസ് കാർത്തികേയൻ, അനെർട്ട് ഡയറക്ടർ നരേന്ദ്രനാഥ് വെള്ളൂരി, ചീഫ് ടെക്‌നിക്കൽ മാനേജർ അനീഷ് എസ് പ്രസാദ്, ടെക്‌നിക്കൽ മാനേജർ ജെ.മനോഹരൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. അനെർട് സർക്കാർ സ്ഥാപനങ്ങൾക്ക് കൈമാറുന്ന ഇലക്ട്രിക്ക് വാഹനങ്ങളുടെ എണ്ണം ഇതോടെ 119 ആയി.

അനെർട്ട് മുഖേന സർക്കാർ സ്ഥാപനങ്ങൾക്കും വകുപ്പുകൾക്കും ഇലക്ട്രിക് വാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന പദ്ധതിയാണിത്. കേന്ദ്രസർക്കാർ സ്ഥാപനമായ ഇ ഇ ഇ എസ് എല്ലുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് ഇലക്ട്രിക് വാഹന നയം സർക്കാർ തലത്തിൽ പൂർണമായി നടപ്പിലാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വ്യവസായ വകുപ്പ്, സാംസ്‌കാരിക വകുപ്പ്, തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ, യുവജനകമ്മീഷൻ, വാട്ടർ അതോറിറ്റി തുടങ്ങി വിവിധ വകുപ്പുകൾ നിലവിൽ പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *