ദോഹ: ഇന്ത്യയിൽ നിന്ന് വരുന്ന വാക്സിനെടുത്തവർക്കും ഖത്തറിൽ ക്വാറന്റൈൻ നിർബന്ധമാക്കുന്നു. ആഗസ്റ്റ് 2 മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് അറിയിച്ചുകൊണ്ട് ട്രാവൽ ഏജൻസികൾക്കും ഓപറേറ്റർമാർക്കും എയർലൈൻ കമ്പനികൾക്കും ഇ മെയിൽ സന്ദേശം ലഭിച്ചതായാണ് വിവരം. ബംഗ്ലാദേശ്, ഇന്ത്യ, നേപ്പാൾ, പാകിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്ന് വരുന്ന യാത്രക്കാരെ സംബന്ധിച്ച് നൽകുന്ന അറിയിപ്പാണ് ലഭിച്ചിരിക്കുന്നത്. ഖത്തറിൽ നിന്ന് വാക്‌സിൻ സ്വീകരിച്ചവർക്കും കോവിഡ് വന്ന് ഭേദമായവർക്കും ഖത്തറിൽ താമസ വിസയുള്ളവർക്കും രണ്ട് ദിവസത്തേക്ക് ഹോട്ടൽ ക്വാറന്റൈനിർബന്ധമാണെന്നാണ് അറിയിപ്പ്. രണ്ടാം ദിവസം പിസിആർ പരിശോധന നടത്തുകയും നെഗറ്റീവ് ഫലം വന്നാൽ അതേ ദിവസം തന്നെ അവരെ വിട്ടയക്കുകയും ചെയ്യും.ഇന്ത്യ ഉൾപെടെ പുറത്ത് നിന്ന് വാക്‌സിൻ എടുത്തവർക്കും വാക്‌സിൻ എടുക്കാത്തവർക്കും 10 ദിവസം ഹോട്ടൽ കൊറന്റൈൻ നിർബന്ധമായിരിക്കും.

ഏതു രാജ്യത്ത് നിന്നാണോ പുറപ്പെടുന്നത് അതിനനുസരിച്ച് രണ്ട് വയസ്സ് വരെ കുട്ടികളുള്ള ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും ഹോം ക്വാറന്റൈന് വിധേയരാകണം. ട്രാവൽ ആൻഡ് റിട്ടേൺ പോളിസി അനുസരിച്ച് പിസിആർ പരിശോധന നടത്തേണ്ടതുമുണ്ട് എന്ന് നിർദേശത്തിൽ പറയുന്നു. 75 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർക്കും താമസക്കാർക്കും ഇതേ നിർദേശം തന്നെയാണ് നൽകുന്നത്. അതേസമയം,നിലവിൽ ഇതുസംബന്ധിച്ച ഔദ്യോഗീക പ്രഖ്യാപനങ്ങൾ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *