സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു. അഞ്ച് ദിവസത്തിനിടെ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താന്‍ എത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകള്‍ സന്ദര്‍ശിക്കും. നാളെ ആരോഗ്യമന്ത്രിയുമായി സംഘം കൂടിക്കാഴ്ച നടത്തും.
സംസ്ഥാനത്ത് കഴിഞ്ഞ ആഴ്ചയില്‍ ഒരു ദിവസം ഒഴികെ എല്ലാ ദിവസവും കോവിഡ് രോഗികളുടെ എണ്ണം 20000 കടന്നിരുന്നു. 1,07,645 പേര്‍ക്കാണ് അഞ്ച് ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റ് നിരക്കും ഉയരുകയാണ്. 12.6 ആണ് അഞ്ച് ദിവസത്തെ ശരാശരി ടിപിആര്‍. മലപ്പുറം ജില്ലയില്‍ സ്ഥിതി ഗുരുതരമാണ്. 18268 പേര്‍ക്കാണ് അഞ്ച് ദിവസത്തിനിടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്.
തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലും കോവിഡ് കേസുകള്‍ കുതിച്ചുയരുകയാണ്. അഞ്ച് ദിവസത്തിനിടെ സ്ഥിരീകരിച്ചത് 611 മരണമാണ്. വരും ദിവസങ്ങളിലും രോഗവ്യാപനം ഉയരാനാണ് സാധ്യതയെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍.
അതേസമയം കോവിഡ് സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്ര സംഘം ഇന്ന് പത്തനംതിട്ട, കോട്ടയം ജില്ലകളിലെത്തും. ഇന്നലെ കൊല്ലം, ആലപ്പുഴ ജില്ലകളിലായിരുന്നു സന്ദര്‍ശനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചിന് താഴെയെത്തിക്കണമെന്നാണ് വിദഗ്ധ സംഘത്തിന്‍റെ അഭിപ്രായം. നാളെ ആരോഗ്യമന്ത്രിയുമായും ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തും.