കോഴിക്കോട്: കല്ലായിയിലെ റെയിൽ പാളത്തിൽ സ്ഫോടകവസ്തു കണ്ടെത്തി. ഐസ്ക്രീം ബോളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടകവസ്തു.
വെള്ളിയാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയിൽവേ ട്രാക്കിലാണ് ഐസ്ക്രീം ബോംബ് രൂപത്തിലുള്ള സ്ഫോടകവസ്തു കണ്ടെത്തിയത്.
ബോംബ് സ്‌ക്വാഡ് , ഡോഗ്‌സ്‌ക്വാഡ് , ആർപിഎഫ് , കമ്മീഷണറുടെ നേതൃത്വത്തിൽ പൊലീസ് സംഘം എന്നിവരാണ് പരിശോധന നടത്തുന്നത്.