ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്​ 2021 സീസണി​െന്‍റ രണ്ടാം ഘട്ടത്തിനായി ആരാധകര്‍ കാത്തിരിക്കു​േമ്ബാള്‍ ഈ വര്‍ഷം നടക്കാന്‍ ​േപാകുന്ന മെഗാ താര ലേലത്തിനായുള്ള ഒരുക്കത്തിലാണ്​ ബി.സി.സി.ഐ. ടൂര്‍ണമെന്‍റിലെ ബഹുഭൂരിപക്ഷം വരുന്ന കളിക്കാര്‍ ലേലത്തില്‍ വരുന്നതിനാല്‍ തന്നെ ഫ്രഞ്ചൈസികള്‍ മികച്ച സ്​ക്വാഡിനെ കെട്ടിപ്പടുക്കാന്‍ അഹോരാത്രം പണിപ്പെടുകയാകും. 2022 സീസണില്‍ പുതിയ രണ്ട്​ ടീമുകളെ കൂടി ഉള്‍പെടുത്തുന്നതിനാല്‍ ലേലം കൂടുതല്‍ ആവേശകരമാകും.

മെഗാതാരലേലത്തില്‍ ഓരോ ഫ്രാഞ്ചൈസിക്കും പരമാവധി നാല്​ കളിക്കാരെ നിലനിര്‍ത്താനാകുമെന്ന്​ ടൈംസ്​ ഓഫ്​ ഇന്ത്യ റിപ്പോര്‍ട്ട്​ ചെയ്​തു. നിലവിലെ സാഹചര്യം അനുസരിച്ച്‌​ ടീം മാനേജ്​മെന്‍റിന്​ മൂന്ന്​ ഇന്ത്യന്‍ താരങ്ങളെയും ഒരു വിദേശ താരത്തെയുമോ, രണ്ട്​ ഇന്ത്യന്‍ താരങ്ങളെയും രണ്ട്​ വിദേശ താരങ്ങളെയുമോ നിലനിര്‍ത്താന്‍ സാധിക്കും.
മെഗാ ലേലത്തിലേക്ക്​ കടക്കുന്നതിന്​ മുമ്ബ്​ ഈ കളിക്കാരുടെ വേതനം കുറക്കാന്‍ ഫ്രാഞ്ചൈസികള്‍ക്ക്​ സാധിക്കും. പുതിയ ടീമുകള്‍ കൂടി വരുന്നതിനാല്‍ ലേലത്തില്‍ ചെലവിടാനുള്ള സംഖ്യ ബി.സി.സി.ഐ ഉയര്‍ത്തിയിട്ടുണ്ട്​. 50 കോടി രൂപ കൂട്ടിയതോടെ 85 മുതല്‍ 90 കോടി രൂപ വരെ ഓരോ ടീമുകള്‍ക്കും ഇറക്കാം.

ഒരു ടീം മൂന്ന്​ കളിക്കാരെ നിലനിര്‍ത്തുകയാണെങ്കില്‍ 15 കോടി രൂപ, 11 കോടി രൂപ, ഏഴ്​ കോടി രൂപ എന്നിങ്ങനെയാകും അവരുടെ വേതനം. 12.5 കോടി രൂപയും 8.5 കോടി രൂപയുമായിരിക്കും രണ്ട്​ കളിക്കാരെ നിലനിര്‍ത്തിയാലുള്ള ശമ്ബളം. ഒരു കളിക്കാരനെ മാത്രമാണ്​ നിലനിര്‍ത്തുന്നതെങ്കില്‍ അയാള്‍ക്ക്​ 12.5 കോടി രൂപ നല്‍കണം.

ഐ.പി.എല്‍ 2021ന്​ മുമ്ബായിട്ടായിരുന്നു മെഗാ താരലേലം നടക്കേണ്ടിയിരുന്നത്​. എന്നാല്‍ കോവിഡ്​ മഹാമാരി കാരണം ടീമുകള്‍ക്ക്​ വന്‍ നഷ്​ടം സംഭവിച്ചതും 2020, 2021 സീണുകള്‍ തമ്മില്‍ വലിയ ഇടവേള ഇല്ലാതിരിക്കുകയും ചെയ്​തതിനാല്‍ ഒരു വര്‍ഷം നീട്ടിവെക്കുകയായിരുന്നു. ഈ വര്‍ഷം ഡിസംബറിലാണ്​ മെഗാ താരലേലം നടക്കാന്‍ സാധ്യത.

കൊല്‍ക്കത്ത കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന ആര്‍.പി സഞ്​ജീവ്​ ഗോയങ്ക ഗ്രൂപ്പ്​, അദാനി ഗ്രൂപ്പ്​, ഹൈദരാബാദ്​ കേന്ദ്രീകരിച്ച്‌​ പ്രവര്‍ത്തിക്കുന്ന അരബിന്ദേ ഫാര്‍മ, ഗുജറാത്ത്​ കേന്ദ്രമായ ടോറന്‍റ്​ ഗ്രൂപ്പ്​ എന്നിവരാണ്​ പുതിയ ഐ.പി.എല്‍ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കാനായി രംഗത്തുള്ളത്​.

Leave a Reply

Your email address will not be published. Required fields are marked *