NADAMMELPOYIL NEWS
JULY O5/2021

മുത്താലം;മുത്താലം, കാഞ്ഞിരത്തിങ്ങൽ ജീവകാരുണ്യ പ്രവർത്തന രംഗത്ത് ശ്രദ്ധേയമായ ശിഹാബ് തങ്ങൾ റിലീഫ് സെൽ കാഞ്ഞിരത്തിങ്ങൽ, എടക്കാട്ട് കോളനി റോഡിലെയും കാഞ്ഞിരത്തിങ്കൽ. എടവലത്ത് റോഡിലെയും അപകടകരമായ വളവുകളിൽ സ്ഥാപിച്ച ജംഗ്ഷൻ മിററുകൾ ഉദ്ഘാടനം ചെയ്തു. എടക്കാട്ട് കോളനി റോഡിലെ മിററിൻറെ ഉദ്ഘാടനം റിലീഫ് സെൽ ചെയർമാൻ എൻ കെ റഷീദിൻ്റെ അധ്യക്ഷതയിൽ നാലാം വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടിയും എടവലത്ത് റോഡിലെ മിററിൻറെ ഉദ്ഘാടനം മൂന്നാം വാർഡ് മെമ്പർ ഫസീല സലീമിൻ്റെ അധ്യക്ഷതയിൽ കുന്നമംഗലം നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ പി ഹംസ മാസ്റ്ററും നിർവഹിച്ചു. അപകട സാധ്യത കൂടിയ ഈ വളവുകളിൽ ഇത്തരത്തിലുള്ള സിഗ്നലുകൾ സ്ഥാപിച്ചത് യാത്രക്കാർക്ക് ഏറെ ഉപകാരപ്രദമാണ്.
ജംഗ്ഷൻ മിററുകൾക്കു പുറമെ കാഞ്ഞിരത്തിങ്ങൽ, വെണ്ണക്കോട് റോഡിലെ വടക്കേടത്ത് ജംഗ്ഷനിൽ ദിശ സൂചക ബോർഡും സ്ഥാപിച്ചു.
കോവിഡ് 19 പടർന്നുപിടിച്ചപ്പോൾ കാഞ്ഞിരത്തിങ്ങൽ പ്രദേശത്ത് ഇരുനൂറോളം വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത ഈ കൂട്ടായ്മയുടെ ഇത്തരം പ്രവർത്തനങ്ങൾ ഏറെ അഭിനന്ദനാർഹമാണ്. ജംഗ്ഷൻ മിറർ പദ്ധതിക്ക് കെസി അബ്ദുള്ളക്കുട്ടി,രാജൻ, റംശാദ്, ആഷിഖ്, ജധീർ, കെ.ഷഫീഖ് തുടങ്ങിയവർ നേതത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *