മുക്കം: അനുദിനം വില വർധിച്ചു കൊണ്ടിരിക്കുന്ന പെട്രോളിയം ഉൽപ്പന്നങ്ങളെ GST യിൽ ഉൾപ്പെടുത്തി വില നിയന്ത്രിക്കണമെന്നും ജനങ്ങളെ ദുരിതക്കയത്തിലേക്ക് തള്ളിവിട്ട് കോർപ്പറേറ്റുകൾക്ക് വേണ്ടി നിലകൊള്ളുന്ന കേന്ദ്ര ഭരണകൂട നയങ്ങൾക്കെതിരെ ജനകീയ രോഷം ഉയരണമെന്നും FITU ജില്ലാ പ്രസിഡന്റ് ചന്ദ്രൻ കുല്ലുരുട്ടി ആവശ്യപ്പെട്ടു. ഇന്ധന വിലവർദ്ധനവിനെതിരെ സംസ്ഥാന വ്യാപകമായി തൊഴിലാളി യൂനിയനുകൾ സംഘടിപ്പിച്ച വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടുള്ള പ്രതിഷേധ സമരത്തിൽ പങ്കാളികളായിക്കൊണ്ട് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂനിയൻ – FITU കോഴിക്കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വില നിയന്ത്രണാവകാശം കോർപറേറ്റുകളിൽ നിന്ന് സർക്കാർ തിരിച്ചുപിടിക്കുക ,
പെട്രോളിയം ഉത്പന്നങ്ങൾ GST യിൽ ഉൾപെടുത്തുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ നികുതി കൊള്ള അവസാനിപ്പിക്കുക, കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ FITU
പ്രതിഷേധ സംഗമത്തിൽ ഉന്നയിച്ചു. മണ്ഡലം പ്രസിഡൻ്റ് അൻവർ KC മണ്ഡലം സെക്രട്ടറി ഇ.കെ.കെ.ബാവ , മുക്കം മുനിസിപ്പാലിറ്റി കൗൺസിലർ എ ഗഫുർ മാസ്റ്റർ ,
മുൻസിപ്പൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് ഷാഹിൽ മുണ്ടുപാറ എന്നിവർ സംസാരിച്ചു.
ഉബൈദുള്ള കെ, ഒ.അബ്ദുൽ അസീസ്, അബ്ദുൽ മജീദ് കെ , ,അൻവർ മുക്കം എന്നിവർ നേതൃത്വം നൽകി. കൊടിയത്തൂർ, കാരശ്ശേരി, തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തുകളിലും സമാന രീതിയിലുള്ള പ്രതിഷേധ പരിപാടിFITU പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ നടത്തി.