കുമാരനെല്ലൂർ: ആസാദ് മെമ്മോറിയൽ യുപി സ്കൂളിൻറെ നേതൃത്വത്തിൽ സ്കൂളിലെ നിർധനരായ വിദ്യാർഥികൾക്ക് മൊബൈൽ ഫോണുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. അദ്ധ്യാപകർ നേതൃത്വം നൽകിയ മൊബൈൽ ഫോൺ ചാലഞ്ചിൽ നിരവധിയായ ഉദാരമനസ്കരുടെ സഹായത്തോടെ 15 ഓളം ഫോണുകളും മറ്റു പഠനോപകരണങ്ങളും നൽകാനായി.സ്കൂൾ മാനേജ്മെൻറ് പ്രതിനിധികൾ,സ്കൂൾ സ്റ്റാഫ്, പിടിഎ, ക്ലബ്ബ് പ്രതിനിധികൾ, തുടങ്ങി നിരവധിയായവരുടെ സഹകരണത്തോടെയാണ് ഈ ഉദ്യമം സാധ്യമായത്.സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സ്മിത വി.പി ഉദ്ഘാടനം നിർവഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്താദേവി മൂത്തേടത്ത് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക ഷൈന എം പി ചടങ്ങിന് നേതൃത്വം നൽകി.അഡ്മിനിസ്ട്രേറ്റർ സംജിത്ത് ചേപ്പാലി, കാരശ്ശേരി വനിത ബാങ്ക് പ്രസിഡന്റ് പ്രസന്ന കുന്നേരി, P. N ഷീബ, റസിയ ടീച്ചർ എന്നിവർ ആശംസയും മുഹ്സിന ടീച്ചർ നന്ദിയും പറഞ്ഞു.