മുക്കം: കോവിഡ് രോഗികൾക്ക് പെരുന്നാൾ ദിനത്തിൽ ഭക്ഷണം നൽകി നഗരസഭാ കൗൺസിലർ ഗഫൂർ കല്ലുരുട്ടി. മണാശ്ശേരിയിലെ MAMO ഹോസ്റ്റലിൽ സജ്ജീകരിച്ച DCC ക്യാമ്പിൽ കഴിയുന്നവർക്കാണ് പെരുന്നാൾ ദിവസമായ ഇന്ന് സ്വാദിഷ്ടമായ പെരുന്നാൾ ഭക്ഷണം നൽകിയത്.
ചടങ്ങിൽ ഹെൽത്ത് ഇൻസ്പെക്ടർ അജിത്, സൂപ്രണ്ട് മധുഗോപൻ , രാജീവ്, RRT മാരായ സിജു, അതുൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കൊറോണ പ്രധിരോധ രംഗത്തും നിറസാന്നിദ്ധ്യമാണ് മുക്കം മുനിസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കൂടിയായ ഗഫൂർ കല്ലുരുട്ടി.