തിരുവനന്തപുരം:കേരളത്തിലെ നാലുജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64.5എം എം മുതല്‍ 115.5 എം എംവരെയുള്ള ശക്തമായ മഴയുണ്ടാകുമെന്നാണ് പ്രവചനം.
കഴിഞ്ഞ ദിവസങ്ങളില്‍ തലസ്ഥാനമുള്‍പ്പടെ സംസ്ഥാനത്ത് പലയിടങ്ങളിലും മഴ ലഭിച്ചിരുന്നു.