കൊടുവള്ളി :-കോവിഡ് രോഗികൾ വർദ്ധിക്കുന്നതും, മരണനിരക്ക് കൂടുന്നതും കാരണം കടുത്തനടപടികൾ സീകരിക്കാനും ശക്തമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കെടുവള്ളി നഗരസഭ ഹെൽത്ത് വിഭാഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി എല്ലാ ഡിവിഷനിലേയും RRT കമ്മറ്റികൾ പുന:സംഘടിപ്പിക്കും.
പൊതുസ്ഥലങ്ങളിൽ പോലിസുമായി സഹകരിച്ച് നീരീക്ഷണം ശക്തമാക്കും.
വിവാഹം, പാർട്ടികൾ എന്നിവക്ക് ഒരു കാരണവശാലും നൂറിലധികം പേർ ഒരുമിച്ച് കൂടാൻ പാടില്ല. ആരോഗ്യ വിഭാഗം കല്യാണ വീടുകളിൽ നേരിട്ട് സന്ദർശനം നടത്തി നടപടി സീകരിക്കും,
65 വയസ്സിന് മുകളിൽ പ്രായമുള്ളവർ അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങരുത്. കുട്ടികൾ യാതൊരു കാരണവശാലും പുറത്തിറങ്ങരുത്.
അത്യാവശ്യ കാര്യങ്ങൾക്ക് RRT യുടെ സഹായം ഉറപ്പ്വരുത്തും.
മഹല്ല് കമ്മറ്റികളുമായി ബന്ധപ്പെട്ട് പള്ളികളിൽ കൂടുതൽ സൂക്ഷ്മതാ നിർദ്ദേശങ്ങൾ നൽകും.
കച്ചവട സ്ഥാപനങ്ങളിൽ സാനിറ്റൈസറുകളുടെ ഉപയോഗം നിർബദ്ധമാക്കും.
നഗരസഭാ ആരോഗ്യ വിഭാഗം പൊതു കച്ചവട സ്ഥാപനങ്ങൾ സന്ദർശിക്കുകയും നിയമം കർശനമായി പാലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും.
വിദേശത്ത് നിന്ന് എത്തുന്നവർ 7 ദിവസം നിർബന്ധമായും ക്വാറന്റൈൻ നിൽക്കുകയും 14 ദിവസത്തിനുള്ളിൽ ടെസ്റ്റ് നടത്തുകയും ചെയ്യണം.
ബോധവൽക്കരണ പരിപാടികൾ ഊർജിതപ്പെടുത്താനും തീരുമാനിച്ചു.
അടിയന്തരമായി
ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരു ടേയും, ആശാവർക്കമാരുടേയും യോഗം വിളിക്കാനും തീരുമാനിച്ചു.
യോഗത്തിൽ ചെയർമാൻ വെള്ളറ അബ്ദു അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ചെയർപേഴ്സൺ കെ എം സുശിനി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ടി മൊയ്‌തീൻ കോയ, മുനിസിപ്പൽ എച്ച് ഐ .ശശി, Hi അബ്ദു അസീസ് (CHC) നഗരസഭJHi ഷജി കുമാർ. ടി., നഗരസഭJHi ശുഷ്മിദ MK ,എന്നിവർ സംബന്ധിച്ചു.