മുക്കം: രാജ്യം എഴുപത്തിരണ്ടാം റിപ്പബ്ലിക് ദിനം കൊണ്ടാടുന്ന സുദിനത്തിൽ വിവിധ സംഘടനകൾക്ക് ആദരവ് നൽകി മുക്കം പൊലീസ്
മുക്കം പോലീസ് സ്റ്റേഷനിൽ നടന്ന റിപ്പബ്ലിക് പരിപാടിയോടൊന്നിച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത്. എൻ്റെ മുക്കം, വോപ്പ, കനിവ് എന്നീ സന്നദ്ധ സേവന സംഘടനകൾക്കാണ് ആദരവ് നൽകിയത്. മുക്കം റോട്ടറി ക്ലബ്ബും പോലീസും സംയുക്തമായാണ്സ്റ്റു പരിപാടി സംഘടിപിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളും സന്നിഹിതരായിരുന്നു.
മുക്കത്തെ സെക്യൂരിറ്റി ജീവനക്കാർക്കുള്ള സുരക്ഷാ ഉപകരണങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. എ.എസ്.ഐ. സാജു സി.സി, എൻ്റെ മുക്കം പ്രതിനിധി ഷബീർ പുൽപ്പറമ്പ് എന്നിവരെ ആദരിച്ചു.
റിപ്പബ്ലിക്ദിന പതാക ഉയർത്തലിൽ തുടങ്ങി ആരംഭിച്ച ചടങ്ങിൽ മുക്കം പോലീസ് സേനയിലെ മുഴുവൻ അംഗങ്ങളും പങ്കാളികളായി. മുക്കം പോലീസ് ഇൻസ്പെക്ടർ എസ്.നിസാം, സബ് ഇൻസ്പെക്ടർ ഷാജിദ്, ജനമൈത്രി സബ്ഇൻസ്പെക്ടർ പി.അസയിൻ, എ.എസ്.ഐ സലീം മുട്ടത്ത്, റോട്ട