മുക്കം: ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നഗരസഭയിലെ തെരുവ്കച്ചവടക്കാർക്ക് പരിശീലനം നൽകി.
തെരുവ്കച്ചവടക്കാർക്ക് സാമ്പത്തിക പിന്തുണ നൽകാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പ്രധാനമന്ത്രി ആത്മനിർബൻ നിധി (പി എംസ്വനിധി) പദ്ധതി പ്രകാരം ലോണിന് അപേക്ഷിച്ച തെരുവ്കച്ചവടക്കർക്കാണ് പരിശീലനം നൽകിയത്. ലീഡ്ബാങ്കിന്റെ സഹകരണത്തോടെ നടത്തിയ പരിശീലനത്തിൽ 34 തെരുവ് കച്ചവടക്കാർ പങ്കെടുത്തു.
തെരുവ്കച്ചവടക്കാർക്ക് ഫോൺ പേ യുമായി സഹകരിച്ച് ക്യൂ ആർ കോഡ് സ്റ്റാന്റ് വിതരണം ചെയ്തു.

പരിശീലന പരിപാടി നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. സി ഡി എസ് ചെയർപേഴ്സൺ ബിന്ദു അദ്ധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി,കൗൺസിലർ വേണു കല്ലുരുട്ടി, കനറാബാങ്ക് മാനേജർ സുധീർ, കമ്മ്യൂണിറ്റി ഓർഗനൈസർ പ്രിയ, ആർബിഐ റിസോഴ്സ്പേഴ്സൺ അയോണ എന്നിവർ സംസാരിച്ചു. സിറ്റിമിഷൻ മാനേജർ മുനീർ എം.പി സ്വാഗതവും തെരുവ്കച്ചവട പ്രതിനിധി ഉണ്ണിമോയി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *