▪️ആരോഗ്യവകുപ്പിൽ പുതിയ 4000 തൊഴിലവസരങ്ങൾ സൃഷ്ടിക്കും.

▪️തദ്ദേശഭരണ സ്ഥാപനങ്ങളെ പ്രതിരോധ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തും. തദ്ദേശസ്ഥാപനങ്ങൾക്ക് 1000 കോടി രൂപ അനുവദിക്കും.

▪️പ്രവാസികൾക്ക് 3,000 രൂപ പെൻഷൻ; നൈപുണ്യ വികസനത്തിന് 100 കോടി രൂപ. വിദേശത്തെ ജോലി മതിയാക്കി മടങ്ങിവരുന്ന പ്രവാസികൾക്ക് 3000 രൂപയും വിദേശത്ത് തന്നെ തുടരുന്നവർക്ക് 3500 രൂപയുമാണ് പെൻഷൻ അനുവദിക്കുക.

▪️എല്ലാ ക്ഷേമപെൻഷനുകളും 1600 രൂപയാക്കും. 1500ൽ നിന്നാണ് 100 രൂപ വർധിപ്പിച്ച് 1600 രൂപ ആക്കിയത്. ഏപ്രിൽ മുതൽ ഇവ ലഭ്യമായിത്തുടങ്ങും.

▪️2021–22 ൽ 15,000 കോടിയുടെ കിഫ്ബി പദ്ധതികൾ പൂർത്തിയാക്കും. ഇക്കാലയളവിൽ എട്ടു ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും.

▪️റബ്ബറിൻ്റെ തറവില 170 രൂപയാക്കി ഉയർത്തിയെന്ന് ധനമന്ത്രി തോമസ് ഐസക്ക്.

▪️നെല്ലിന്റെ സംഭരണ വില 28 രൂപയാക്കി. നാളികേരത്തിന്റെ സംഭരണവില 22 ൽ നിന്ന് 32 രൂപയാക്കി.

▪️അഞ്ചു വർഷത്തിനകം 20 ലക്ഷം പേർക്കെങ്കിലും ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി തൊഴിൽ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കും.

▪️വീടുകളിലും സ്ഥാപനങ്ങളിലും ഇന്റർനെറ്റ് എത്തിക്കും; ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യ ഇന്റർനെറ്റ്. ജൂലൈ മാസത്തോടെ കെഫോൺ പദ്ധതി പൂർത്തീകരിക്കും. ഇതിലൂടെ ബിപിഎൽ കുടുംബങ്ങൾക്ക് സൗജന്യമായി ഇന്റർനെറ്റ് ലഭ്യമാകും. മുപ്പതിനായിരം സർക്കാർ ഓഫിസുകൾ അതിവേ​ഗ ഇൻട്രാ നെറ്റ് സംവിധാനം വഴി ബന്ധപ്പെടുത്തും. പത്ത് എംബിപിഎസ് മുതൽ ജിപിബിഎസ് വരെയുള്ള സ്പീഡ് ഇന്റർനെറ്റിന് ലഭ്യമാകുമെന്നും.

▪️എല്ലാ വീടുകളിലും ഒരു ലാപ്പ്ടോപ്പ് എങ്കിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തും. ഇതിനായി ആദ്യ് 100 ദിന പരിപാടിയുടെ ഭാഗമായി പ്രഖ്യാപിച്ച ലാപ്പ്ടോപ്പ് വിതരണ പരിപാടി കൂടുതൽ വിപുലവും ഉദാരവുമാക്കും. പട്ടിക വിഭാഗങ്ങൾ, മത്സ്യത്തൊഴിലാളികൾ അന്ത്യോദയാ വീടുകൾ എന്നിവർക്ക് പകുതി വിലക്കും ബറ്റ് ബിപിഎൽ കാർഡുകാർക്ക് 25 ശതമാനം സബ്സിഡിയിലും ലാപ്പ്ടോപ്പ് നൽകും. ബാക്കി തുക കെ എസ് എഫ് ഇ മൈക്രോ ചിട്ടി വഴി 3 വർഷം കൊണ്ട് തിരിച്ചടച്ചാൽ മതി. കുടുംബശ്രീ വഴി കെ എസ് എഫ് ഇ മൈക്രോ ചിട്ടിയിൽ ചേർന്നവർക്ക് ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ ലാപ്പ്ടോപ്പ് ലഭിക്കും. ഇതിനു വേണ്ട പലിശ സർക്കാർ നൽകും.

▪️സർവകലാശാലകൾക്ക് കിഫ്‌ബിയിൽ നിന്ന് രണ്ടായിരം കോടി രൂപ അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. അഫിലിയേറ്റഡ് കോളജുകൾക്ക് ആയിരം കോടി രൂപ നൽകും.

▪️സർവകലാശാലകളിൽ മുപ്പത് മികവിന്റെ കേന്ദ്രങ്ങൾ ആരംഭിക്കും. ആയിരം തസ്‌തികകൾ പുതുതായി സൃഷ്ടിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ അഞ്ച് ലക്ഷം വിദ്യാർഥികൾക്ക് കൂടുതൽ പഠനസൗകര്യം ലഭ്യമാക്കും.

▪️സന്നദ്ധരായ പ്രഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കും.

▪️ആയിരം പുതിയ അധ്യാപക തസ്തികകൾ; ഉന്നത വിദ്യാഭ്യാസ മികവിന് ആറിന പദ്ധതി.

▪️തൃശൂർ മെഡിക്കൽ കോളജിനെ ക്യാംപസ് മെഡിക്കൽ കോളജാക്കും. സാങ്കേതിക സർവകലാശാലക്കും ശ്രീനാരായണാ ഓപ്പൺ സർവകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കുമെന്നും.

▪️തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി അവസരം. നിലവിൽ തൊഴിലുറപ്പ് പദ്ധതിയിൽ പതിനാല് ലക്ഷത്തോളം പേരാണ് പണിയെടുക്കുന്നത്. 2021-22 ൽ 4087 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ അടങ്കൽ. തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി ഫെബ്രുവരി മാസത്തിൽ രൂപംകൊള്ളും.

▪️വിഴിഞ്ഞം-നാവായിക്കുളം 78 കിലോമീറ്റർ ആറുവരി പാത; മംഗലാപുരം-കൊച്ചി ഇടനാഴിക്ക് ഡിപിആർ. പാതയുടെ ഇരുവശത്തുമായി നോളേജ് ഹബ്, വിനോദകേന്ദ്രങ്ങൾ, ടൗൺ ഷിപ്പ്, എന്നിവ സ്ഥാപിക്കുമെന്നും. 50000 കോടി രൂപയുടെ മൂന്ന് വ്യവസായ ഇടനാഴികൾക്ക് ഈ വർഷം തുടക്കമിടും.

▪️തൊഴില്‍ നഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് ഏകോപിത പ്രവാസി തൊഴില്‍ പദ്ധതി നടപ്പാക്കും. പദ്ധതിക്കുവേണ്ടി 100 കോടി രൂപയും സമാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് 30 കോടി രൂപയും വകയിരുത്തും. മടങ്ങിവരുന്നവരുടെ പട്ടിക തയ്യാരാക്കി ഇവർക്ക് നൈപുണ്യ പരിശീലനം നൽകി. തുടർന്ന് വീണ്ടും വിദേശത്ത് പോകാനുള്ള സഹായം ലഭ്യമാക്കും. പ്രവാസി ക്ഷേമനിധിക്ക് ഒമ്പത് കോടി രൂപ അനുവദിക്കും. കൊവിഡിനു ശേഷം പ്രവാസി ചിട്ടി ഊർജ്ജിതപ്പെടുത്തുമെന്നും.

▪️ലൈഫ് മിഷന് 2,080 കോടി; 40,000 പട്ടികജാതി കുടുംബങ്ങൾക്ക് വീട് നിർമിച്ച് നൽകും.

▪️സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളില്‍ സ്റ്റാര്‍ട്ട്അപ്പ് ഇന്നൊവേഷന്‍ സോണുകള്‍ ആരംഭിക്കും.

▪️പരമദരിദ്രരുടെ പുതിയ പട്ടിക തയ്യാറാക്കും; സമ്പൂർണ ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതിയുമായി സർക്കാർ.

▪️കെല്‍ട്രോണിന് 25 കോടി രൂപ അനുവദിച്ചു.

▪️മൂന്നാറിൽ വിനോദസഞ്ചാരത്തിന് ട്രെയിൻ സർവീസ് ഏർപ്പെടുത്താനുള്ള സാധ്യത പരിശോധിക്കും. പദ്ധതിയുമായി സഹകരിക്കാനും ഭൂമി വിട്ടുനൽകാനുമുള്ള താൽപര്യം ടാറ്റ എസ്റ്റേറ്റ് അറിയിച്ചിട്ടുണ്ട്.

▪️കൊവിഡ് മൂലം മുടങ്ങിയ ചാമ്പ്യൻസ് ബോട്ട് ലീഗ് ഈ വർഷം പുനരാരംഭിക്കും. ഇതിന് 20 കോടി രൂപ വകയിരുത്തും. എക്കോ ടൂറിസം അടക്കം നൂതന ടൂറിസം സാധ്യതകൾക്ക് 3 കോടി രൂപ. കൊച്ചി ബിനാലെയ്ക്ക് 7 കോടി രൂപ അനുവദിക്കും. കേരള വിനോദസഞ്ചാര തൊഴിലാളി ക്ഷേമനിധി ബോർഡ് രൂപീകരിക്കും. ടൂറിസം മാർക്കറ്റിങിന് എക്കാലെത്തെയും വലിയ തുകയായ 100 കോടി രൂപ അനുവദിക്കും.

▪️വീരേന്ദ്ര കുമാർ സ്മാരകത്തിന് അഞ്ച് കോടി; സു​ഗതകുമാരിക്കും സ്മാരകം; രണ്ട് കോടി വകയിരുത്തി.

▪️ഭിന്നശേഷിക്കാരുടെ ക്ഷേമത്തിന് 600 കോടി രൂപ; മുന്നാക്ക സമുദായത്തിലെ പിന്നാക്കക്കാരുടെ ക്ഷേമത്തിന് 31 കോടി രൂപ.

▪️വ്യവസായ വകുപ്പ് 16000 എംഎസ്എംഇ യൂണിറ്റുകള്‍ സ്ഥാപിക്കും; 1600 കോടി രൂപ മുതല്‍ മുടക്ക്.

▪️മത്സ്യ മേഖലയിൽ 1500 കോടി രൂപ ചെലവഴിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതിൽ 250 കോടി രൂപ വാർഷിക പദ്ധതിയിൽ നിന്നായി വകയിരുത്തും. കടൽ ഭിത്തി സ്ഥാപിക്കാൻ 150 കോടി രൂപ ചെലവഴിക്കും. ആശുപത്രികൾക്കും സ്കൂളുകൾക്കുമായി 150 കോടി രൂപയും ചെലവഴിക്കും.

ആഴക്കടൽ മത്സ്യബന്ധനത്തിന് 100 യാനങ്ങൾക്ക് വായ്പ നൽകും. 25 ശതമാനം സബ്സിഡിയിൽ വായ്പ അനുവദിക്കും. യൂണിറ്റ് ഒന്നിന് 1.7 കോടി രൂപയാണ് ചെലവ്. ഇതിന് 25 കോടി രൂപ വകയിരുത്തി. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 25 രൂപ നിരക്കിൽ മണ്ണെണ്ണ ലഭ്യമാക്കും. മണ്ണെണ്ണ എഞ്ചിനുകൾ പെട്രോൾ എഞ്ചിനുകളാക്കാൻ സാമ്പത്തിക സഹായം നൽകും. ഓൺലൈൻ വ്യാപാരത്തിനായി ഇ-ഓട്ടോറിക്ഷ വാങ്ങാൻ മത്സ്യഫെഡിന് 10 കോടി രൂപ അനുവദിക്കും.

▪️കയര്‍ മേഖലയ്ക്ക് 112 കോടി രൂപ; തൊഴിലാളികളുടെ ശരാശരി വരുമാനം 500 രൂപയായി ഉയര്‍ത്തും.

▪️ആശാപ്രവർത്തകരുടെ അലവൻസിൽ 1000 രൂപ വർധിപ്പിക്കും; മെഡിക്കൽ കോളജുകൾ നവീകരിക്കും.

▪️വയോജനങ്ങൾക്ക് മരുന്ന് വീട്ടിലെത്തിച്ചു നൽകുന്നതിനായി കാരുണ്യ അറ്റ് ഹോം പദ്ധതി.

▪️ശമ്പളപരിഷ്‌കരണം ഏപ്രില്‍ മുതല്‍; കുടിശ്ശിക മൂന്ന് ഗഡുക്കളായി നല്‍കും.

▪️വാറ്റ് കുടിശ്ശിക ഒറ്റത്തവണ തീര്‍പ്പാക്കല്‍ തുടരും.

▪️പ്രളയ സെസ് ജൂലായില്‍ നിര്‍ത്തും.

▪️ഇതര സംസ്ഥാന ലോട്ടറി അനുവദിക്കില്ല, കേരള ലോട്ടറി സമ്മാനത്തുക കൂട്ടും.

▪️മൃഗങ്ങള്‍ക്കും ആംബുലന്‍സ് സൗകര്യം.

▪️കെഎസ്എഫ്ഇ ചിട്ടികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ.

▪️ഹൈബ്രിഡ് ബാറ്ററി ഇലക്ട്രിക് വാഹനങ്ങള്‍, ഫ്യുവല്‍ സെല്‍ ഇലക്ട്രിക് വാഹനങ്ങള്‍ എന്നിവയ്ക്ക് ആദ്യ 5 വര്‍ഷം 50 ശതമാനം വാഹന നികുതി ഇളവ്.

▪️റീജിയണല്‍ കാന്‍സര്‍ സെന്ററിന് 71 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 25 കോടി, കൊച്ചി കാന്‍സര്‍ സെന്റര്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കും.

▪️റോഡ് അപകടങ്ങളില്‍ പരിക്കേറ്റവര്‍ക്ക് ആദ്യ 48 മണിക്കൂര്‍ സൗജന്യ ചികിത്സ.

▪️ആരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി ഇനി ഉച്ചയ്ക്ക് ശേഷവും.

▪️സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് പ്രതിദിനം 50 രൂപ വര്‍ധിപ്പിച്ചു.

▪️കിറ്റിന് പുറമേ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് 10 കിലോ അരി 15 രൂപ നിരക്കില്‍ നല്‍കും.

▪️സംസ്ഥാനത്ത് കൂടുതല്‍ ബഡ്‌സ് സ്‌കൂളുകള്‍ തുടങ്ങും.

▪️വഴിയോര കച്ചവടക്കാര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ്, ഏഴ് ശതമാനം പലിശയ്ക്ക് 10000 രൂപ.

▪️ബാര്‍ബര്‍ ഷോപ്പുകളുടെ നവീകരണത്തിന് 2 കോടി രൂപ വായ്പാ സബ്‌സിഡി സ്‌കീം.

▪️സംസ്ഥാന ഫിനാന്‍സ് കമ്മീഷന്‍ നിര്‍ദേശിച്ചതുപോലെ വികസന ഫണ്ട് 25 ശതമാനത്തില്‍ നിന്ന് 26 ശതമാനമായി ഉയര്‍ത്തും. മെയിന്റനന്‍സ് ഫണ്ട് ആറ് ശതമാനത്തില്‍ നിന്ന് ആറര ശതമാനമായി ഉയര്‍ത്തും. ജനറല്‍ പര്‍പ്പസ് ഫണ്ട് മൂന്നര ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി ഉയര്‍ത്തുമെന്നും.

▪️കൊവിഡ് മഹാമരി തൊഴിൽഘടനയെ അടിമുടി പൊളിച്ചെഴുതിയെന്ന് ധനമന്ത്രി പറഞ്ഞു. വീട്ടിലിരുന്നു ജോലി ചെയ്യുന്നത് ഒരു ഫാഷനായി മാറി. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള തൊഴിലവസരങ്ങൾ കൂടുതൽ സൃഷ്ടിക്കുമെന്ന് അദ്ദേഹം അരിയിച്ചു. കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീകൃതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുളള അവസരം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് കുഴല്‍മന്തം ജിഎച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി സ്‌നേഹയുടെ കവിതയോടെയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ച് തുടങ്ങിയത്. കുട്ടികൾ എഴുതിയ 12 കവിതകൾ ബജറ്റിലുണ്ടാവുമെന്ന് നേരത്തെ ധനമന്ത്രി പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *