ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങള്‍ക്ക് കര്‍ശന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. കേരളം, മഹാരാഷ്ട്ര,ഛത്തീസ്ഗഡ്, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോവിഡ് വ്യാപനം കുറയ്ക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നാലും സംസ്ഥാനങ്ങള്‍ക്കും കത്തയച്ചു.
അതീവ ജാഗ്രത പാലിക്കണമെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.പരിശോധനകളുടെ എണ്ണം കുറയ്ക്കരുതെന്നും കത്തില്‍ പറയുന്നു.
രാജ്യത്തെ കോവിഡ് കേസുകളുടെ 59 ശതമാനവും ഈ നാല് സംസ്ഥാനങ്ങളിലാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു. മറ്റ് സംസ്ഥാനങ്ങള്‍ നടപ്പാക്കിയ പരിശോധന, രോഗികളുമായി സമ്പര്‍ക്കത്തില്‍ ഏറപ്പെട്ടവരെ കണ്ടെത്തല്‍, ചികിത്സ എ്ന്നിവ ഉള്‍പ്പെട്ട പദ്ധതി കാര്യക്ഷമമാക്കണം. മാസ്‌ക് ധരിക്കാനും സാമൂഹ്യ അകലം ഉറപ്പാക്കാനും നാല് സംസ്ഥാനങ്ങളും ജനങ്ങളോട് നിര്‍ദേശിക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശിച്ചിട്ടുണ്ട്.