കൊവിഡ് ഭീതി അടങ്ങും മുൻപ് മഹാമാരി മുന്നറിയിപ്പുമായി ലോകാരോ​ഗ്യസംഘടന. കൊവിഡിനേക്കാൾ അപകടകാരിയായ മഹാമാരി ലോകത്തെ കീഴ്പ്പെടുത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്. അതിവേ​ഗം പടർന്നുപിടിക്കാൻ സാധിക്കുന്ന രോ​ഗത്തിന് ഡിസീസ് എക്സ് എന്നാണ് ലോകാരോ​ഗ്യസംഘടന നൽകിയിരിക്കുന്ന പേര്.

ആഫ്രിക്കൻ രാജ്യമായ കോം​ഗോ റിപ്പബ്ലിക്കിലെ ഇൻ​ഗെൻഡെയിൽ ആദ്യ രോ​ഗിയെന്ന് സംശയിക്കുന്ന ആളെ കണ്ടെത്തി. കടുത്ത പനിയും രക്തസ്രാവവുമായാണ് ഇയാൾ ചികിത്സ തേടിയത്. ഇയാൾ നിരീക്ഷണത്തിലാണ്. ഡിസീസ് എക്സ് അതിവിനാശകാരിയാകാമെന്ന് 1976 ൽ ആദ്യമായി എബോള വൈറസ് കണ്ടുപിടിച്ച പ്രൊഫസർ ജീൻ ജാക്വസ് മുയെംബെ തംഫും മുന്നറിയിപ്പ് നൽകി. ‌ആഫ്രിക്കയിലെ ഉഷ്ണമേഖല മഴക്കാടുകൾ നിരവധി മാരകമായ വൈറസുകൾ പുറപ്പെടുവിക്കുന്നതിന്റെ ഉറവിടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ജന്തുക്കളിൽ നിന്ന് തന്നെയാണ്​ ഈ രോഗവും മനുഷ്യരിലെത്തുക. കൊറോണ വൈറസിന് സമാനമായ നിരക്കിൽ ഈ രോഗം പടർന്നുപിടിക്കാമെന്നും മരണനിരക്ക് 50-90 ശതമാനം വരെയാകാമെന്നും ലോകാരോ​ഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. വനനശീകരണം, മൃഗങ്ങളുടെ ആവാസ വ്യവസ്​ഥ തകർക്കൽ, വന്യജീവി വ്യാപാരം എന്നിവയാണ്​ സമാന രോഗങ്ങളുടെ വ്യാപനത്തിനിടയാക്കുന്നതെന്നും സംഘടന മുന്നറിയിപ്പ്​ നൽകി.

Leave a Reply

Your email address will not be published. Required fields are marked *