മുക്കം: മുക്കത്തെ പ്രമുഖ വസ്ത്രവ്യാപാരസ്ഥാപനമായ ടി. പി കളക്ഷൻസ് മാനേജിങ് പാർട്ണർ അബ്ദുൾ ഗഫൂർ ടി.പി യെ, ബിസിനസ് രംഗത്തെ നേട്ടങ്ങൾ പരിഗണിച്ച് ബിസിനസ് എക്സലൻസ് അവാർഡ് നൽകി ആദരിച്ചു.
മുംബൈ ആസ്ഥാനമായി പാച്ചി എന്ന പേരിൽ വസ്ത്രനിർമാണയൂണിറ്റ് നടത്തി വരുന്ന ഇദ്ദേഹം,
സുമിക്സ് കിഡ്സ് വെയർ,
ഇസെഡ് അപ്പാരൽസ് എന്നീ പ്രമുഖ ബ്രാൻഡുകളുടെ കേരളത്തിലെ പ്രധാന ഡിസ്ട്രിബൂട്ടർ കൂടിയാണ്. വസ്ത്ര വ്യാപാര രംഗത്ത് മുക്കത്ത് ആദ്യമായി ഓൺലൈൻ പർച്ചേസിംഗ് ആൻഡ് ഡെലിവറി സംവിധാനം ഒരുക്കി ലോക്ടൗൺ കാലത്തെ പ്രതിസന്ധിയെ അതിജയിച്ച ടി പി കളക്ഷൻസ് ഇക്കാലയളവിൽ നിരവധി ഓൺലൈൻ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
നിലവിൽ കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെൻറ്സ് വെൽഫയർ അസോസിയേഷൻ ജില്ലാ സെക്രട്ടറിയാണ്.
ജെ. സി. ഐ കാരശ്ശേരിയുടെ രണ്ടാമത് സ്ഥാനരോഹണ ചടങ്ങിൽ, മേഖലാ പ്രസിഡന്റ് ഡോ. സുശാന്തിൽ നിന്നും ടി. പി. ഗഫൂർ അവാർഡ് ഏറ്റുവാങ്ങി. മേഖലാ വൈസ് പ്രസിഡന്റ് റഹൂഫ് പുത്തലൻ, ജെ. സി. ഐ കാരശ്ശേരി പ്രസിഡന്റ് റിയാസ് കുങ്കഞ്ചേരി, മുൻ പ്രസിഡന്റ് നിയാസ് മുഹമ്മദ്, നാഷണൽ ട്രൈനർ ഡോ. അബ്ദുൽ ലത്തീഫ് കിളിയണ്ണി തുടങ്ങിയവർ സംബന്ധിച്ചു.