രാജ്യത്ത് ഗൂഗിള്‍ സേവനങ്ങള്‍ പണിമുടക്കി. യൂട്യൂബ്, ജിമെയില്‍ ഉള്‍പ്പെടെ ഗൂഗിള്‍ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് പരാതി. ഇതുമായി ബന്ധപ്പെട്ട് നിരവധി ഉപയോക്താക്കളാണ് സമൂഹമാധ്യമങ്ങളില്‍ രംഗത്തെത്തിയത്. #yotubedown എന്ന ഹാഷ് ടാഗ് ഇതിനോടകം ട്വിറ്ററില്‍ തരംഗമായി മാറികഴിഞ്ഞു.
ഇന്റര്‍നെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ട ഡൗണ്‍ ഡിറ്റക്ടര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ട് അനുസരിച്ച് യൂട്യൂബ്, ജിമെയില്‍, ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ഗൂഗിള്‍ മാപ്‌സ്, ഗൂഗിള്‍ ഹാംഗൗട്ട്, ഗൂഗിള്‍ ഡ്യുവോ, ഗൂഗിള്‍ മീറ്റ് തുടങ്ങിയ ഗൂഗിളിന്റെ ഒട്ടുമിക്ക സേവനങ്ങളും പല ഉപയോക്താക്കള്‍ക്കും ലഭിക്കുന്നില്ല. ഇന്ത്യയില്‍ മാത്രമല്ല,
യൂറോപ്പിന്റെ ചില ഭാഗങ്ങള്‍, അമേരിക്ക തുടങ്ങി ലോകത്തിന്റെ പല ഭാഗങ്ങളിലും പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നും വെബ്‌സൈറ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.