കോഴിക്കോട്: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2021 വർഷത്തെ ഹജ്ജിന് പോകാനാഗ്രഹിക്കുന്നവർ ഓൺലൈൻ വഴി അപേക്ഷ സമർപ്പിച്ച് തുടങ്ങി. ഇത്തവണ ജില്ലയിൽ വിപുലമായ സൗകര്യമാണ് ഇതിനുവേണ്ടി ഒരുക്കിയിട്ടുള്ളത്. കോവിഡ് പശ്ചാത്തലത്തിൽ കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തിറക്കിയ പ്രത്യേക മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടക്കുന്നത്. പൂർണമായും ഓൺലൈനിലാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്.
രണ്ട് കാറ്റഗറിയായാണ് ഇത്തവണ അപേക്ഷ സ്വീകരിക്കുന്നത്. ജനറൽവിഭാഗത്തിൽ ഒരു കവറിൽ പരമാവധി മൂന്ന് പേർക്ക് വരെ അപേക്ഷിക്കാം. 18 വയസ്സ് മുതൽ 65 വയസ്സ് വരെ (07.11.20-ന്)ആണ് പ്രായപരിധി. എന്നാൽ മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ ഒരു കവറിൽ മൂന്നുപേർ നിർബന്ധമാണ്. 45 വയസ്സ് മുതൽ 65 വയസ്സ് വരെയാണ് (07.11.20-ന്) ഈ വിഭാഗത്തിൽ പ്രായപരിധി. ഇപ്പോഴത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് അടയ്ക്കേണ്ട തുകയിൽ വർധനയുണ്ടാവുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. കേന്ദ്ര, സംസ്ഥാന ഹജ്ജ് കമ്മിറ്റികളുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷിക്കാം. ഡിസംബർ പത്താണ് അപേക്ഷിക്കാനുള്ള അവസാന തീയതി.
?പ്രത്യേക പരിശീലനം ലഭിച്ച ട്രെയിനർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഓൺലൈൻ അപേക്ഷ സമർപ്പണത്തിനും സംശയനിവാരണത്തിനും മാർഗനിർദേശങ്ങൾ നൽകുന്നതിനുമായി ജില്ലയിൽ ചുമതലയുള്ള താഴെ കാണുന്ന ‘ ട്രെയിനർമാരുമായി ബന്ധപ്പെടാം?.
മാസ്റ്റർ ട്രെയിനർ യു.പി. അബ്ദുൽഹമീദ് (9846565634),
ജില്ലാ ട്രെയിനർ പി.കെ. ബാപ്പുഹാജി (9846100552),
അസി. ട്രെയിനർമാരായ
കെ.പി. അബ്ദുൽഖാദർ ഹാജി (9446435045 ),
എൻ.പി. സൈതലവി (9495858962),
അഹമ്മദ് ഹാജി കോറോത്ത് (9846999216),
അബ്ദുസലാം ബുസ്താനി (9400890310),
സലാം സഖാഫി (9142167603).
മണ്ഡലം ട്രെയിനർമാർ: ബേപ്പൂർ-പി. ഷാഹുൽഹമീദ് ( 9447539585),
കോഴിക്കോട് സൗത്ത്/നോർത്ത്-അബ്ദുൽ സലീം ടി (9847144843),
എലത്തൂർ-അബ്ദുൽഹഖീം (9446889833),
കുന്ദമംഗലം-എ. .പി. മുഹമ്മദ് (9745252404),
കൊടുവള്ളി-എൻ. ഉമ്മർ (9446649339),
തിരുവമ്പാടി-അബൂബക്കർ പി (9495636426),
ബാലുശ്ശേരി-നൗഫൽ മങ്ങാട് (8606586268),
കൊയിലാണ്ടി-നൗഫൽ പി.സി (9447274882),
പേരാമ്പ്ര-ഹുമൈദ് പി.കെ (9745076840),
കുറ്റ്യാടി-ടി.കെ. നസീർ (9947156969),
നാദാപുരം-കെ.സി. മുഹമ്മദലി (8547580616),
വടകര-സി.എച്ച്. ഹാഷിം (9745903090).