വേനപ്പാറ: കേരള സർക്കാരിന്റെ എല്ലാ പൊതു വിദ്യാലയങ്ങളും ഹൈടെക് ആക്കുന്നതിന് ഭാഗമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂൾ ഹൈടെക് വിദ്യാലയം ആയി പ്രഖ്യാപിച്ചു. സ്കൂൾ മാനേജർ ഫാദർ അനൂപ് കിഴക്കേ കുന്നേൽ മുഖ്യ അതിഥിയും പിടിഎ പ്രസിഡണ്ട് സി ബി പൊട്ടൻ പ്ലാക്കൽ അധ്യക്ഷനുമായ യോഗത്തിൽ ഹെഡ്മാസ്റ്റർ റോയി ഓവേലിൽ സ്വാഗതം ആശംസിച്ചു.
എം പി ടി എ പ്രതിനിധി ഭാവന വിനോദ്, അധ്യാപകരായ ട്രീസാമ്മ ജോസഫ്, ആയിഷ സി. എ എന്നിവർ പ്രസംഗിച്ചു. മുഖ്യമന്ത്രിയുടെ മീഡിയ സന്ദേശം തൽസമയം സംപ്രേക്ഷണം ചെയ്തു. സ്കൂളിലെ മുഴുവൻ അധ്യാപകരും ചടങ്ങിൽ സംബന്ധിച്ചു. ബാബു എം. വി യുടെ നന്ദിയോടെ യോഗം അവസാനിച്ചു.