കോവിഡ് രോഗപ്രതിരോധ നടപടികളുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ഇടങ്ങളിലെ കടകൾ തുറക്കുന്നതിന് നിലവിലുള്ള നിയന്ത്രണങ്ങൾ പിൻവലിച്ചു എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്ത വാസ്തവ വിരുദ്ധമാണ്.
കോവിഡ് പശ്ചാത്തലത്തിൽ
വ്യാപാരി സംഘടനകളുടെ അഭിപ്രായം ആരായുന്നതിനായി
ഒരു യോഗം ഇന്ന് ചേരുകയുണ്ടായി. യോഗത്തിൽ സംഘടനാ പ്രതിനിധികൾ ചില അഭിപ്രായങ്ങൾ മുന്നോട്ട് വെച്ചിട്ടുണ്ട്. ജില്ലയിലെ കോവിഡ് രോഗവ്യാപന പശ്ചാത്തലം വിലയിരുത്തി ഇക്കാര്യങ്ങളിൽ ഉചിതമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതും ആയത് അതത് സമയങ്ങളിൽ ഒദ്യോഗികമായി പൊതുജനങ്ങളെ അറിയിക്കുന്നതുമായിരിക്കും.
വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാതിരിക്കുക.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും.