കാരശ്ശേരി :മണാശ്ശേരി മേച്ചേരി ശിവക്ഷേത്രത്തിലെ ശിവരാത്രി വിവിധ പരിപാടികളോടെ ആഘോ
ഷിച്ചു. അഷ്ടദ്രവ്യ മഹാഗണ പതിഹോമം ,ശ്രീരുദ്രം ധാര , നാണയപ്പറ, മേച്ചേരി നാട്യ കലാലയത്തിന്റെ
പഞ്ചാരിമേളം, എ.പി.മുരളീ
ധരന്റെ പ്രഭാഷണം, ഉത്സവ
ത്തിന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കലാകാരന്മാർക്ക്
പുരസ്കാര സമർപ്പണം, മഹാനി
വേദ്യം കഞ്ഞിപ്പാർച്ച, സാംസ്കാരിക സമ്മേളനം മുതലായവ പ്രധാന പരിപാടികളായിരുന്നു.
സാംസ്കാരിക സമ്മേളനത്തിൽ
ക്ഷേത്ര കമ്മറ്റി പ്രസിഡൻറ്
കെ.വി.ഹരി അധ്യക്ഷനായി.
എ.പി.മുരളീധരൻ കലാപ്രതിഭകളെ ആദരിച്ചു.സെക്രട്ടറി രാജൻ പാലക്കുന്നത്ത്,അജയചന്ദ്രൻ ഇന്ദീ വരം,കെ.പി.വേലായുധൻ,
സി.കെ.വിജീഷ്,പി.പി. കൃഷ്ണൻകുട്ടി,ഷീജ സത്യൻ,സുധ സുരേഷ്,സുജാത ഭാസ്കരൻ പ്രസീജ കൃഷ്ണൻകുട്ടി തുടങ്ങിയവർ സംസാരിച്ചു.
ചിത്രം:മേച്ചേരി ശിവക്ഷേത്രത്തിൽ
കലാ പ്രതിഭകൾക്ക് എ. പി. മുരളീധരൻ സമ്മാനങ്ങൾ വിതരണം ചെയ്യുന്നു.