മുക്കം:എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത് മിനി പിക്കപ് വാന്‍ തലകീഴായി മറിഞ്ഞ് അപകടം. നോര്‍ത്ത് കാരശ്ശേരി മാടാംപുറം വളവില്‍ ബുധനാഴ്ച രാവിലെ 7 മണിയോടെയായിരുന്നു സംഭവം.
അരീക്കോട് ഭാഗത്ത് നിന്നും മുക്കം ഭാഗത്തേക്ക് പോകുകയായിരുന്ന വാനാണ് അപകടത്തില്‍പ്പെട്ടത്. വാന്‍ ഡ്രൈവര്‍ നേരിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.