നാമക്കല്‍: തൃശൂരില്‍ കഴിഞ്ഞ വെള്ളിയാഴ്ച എടിഎമ്മുകള്‍ കൊള്ളയടിച്ച സംഘത്തിലെ പ്രതികളിലൊരാളുടെ കാല്‍ ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു.
ഡോക്ടർമാരുടെ നിർദേശപ്രകാരമാണ് മുഹമ്മദ് അസർ അലിയുടെ (30) വലതു കാല്‍ നീക്കംചെയ്തതെന്ന് തമിഴ്നാട് പോലീസ് അറിയിച്ചു.
കൊള്ളനടത്തിയശേഷം കണ്ടെയ്നർ ലോറിയില്‍ തമിഴ്നാട്ടിലെ കുമരപാളയത്തെത്തിയ സംഘത്തിലെ പ്രധാനിയായിരുന്ന അലിക്കു പോലീസ് വെടിവയ്പില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു.
പണം അടങ്ങിയ ബാഗുമായി രക്ഷപ്പെടുന്നതിനിടെ പോലീസ് വെടിവച്ചുവീഴ്ത്തുകയായിരുന്നു. കണ്ടെയ്നർ ഓടിച്ചിരുന്ന ജമാല്‍ പോലീസിന്‍റെ വെടിയേറ്റു മരിക്കുകയും ചെയ്തു.