കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാനക്ക് കീഴിലുള്ള കെ.എം. ഒ ഇസ്ലാമിക് അക്കാദമി സംഘടിപ്പിച്ച അഫ്‌ലാകെ ഫുനൂൻ ആർട്സ് & സ്പോർട്സ് ഫെസ്റ്റ് സമാപിച്ചു.
വിദ്യാർത്ഥികൾ 3 ടീമുകളായി തിരിഞ്ഞ് അഞ്ചു ദിവസത്തെ മത്സര പരിപാടികൾ നടന്നു. 4 കാറ്റഗറികളായി മൊത്തം 285 ആർട്സ് മത്സരങ്ങളും
77 സപോർട്സ് മത്സരങ്ങളും സംഘടിപ്പിച്ചു.
ആർട്സ് വിഭാഗത്തിൽ ബുറൂജ് ഹൗസ് ഒന്നാം സ്ഥാനവും സുഹൽ ഹൗസ് രണ്ടാം സ്ഥാനവും നേടി.
സ്പോർട്സ് വിഭാഗത്തിൽ മജർറ ഹൗസ് ഒന്നാം സ്ഥാനവും ബുറൂജ് ഹൗസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
സ്വഫ് വാൻ താനൂർ കലാപ്രതിഭയും
റാഫിദ് എസി ഓമാനൂർ കായിക പ്രതിഭയുമായി തിരഞ്ഞെടുക്കപ്പെട്ടു.
സമാപന പരിപാടി കെ എം ഒ ഇസ്ലാമിക് അക്കാദമി ചെയർമാൻ സി പി അബ്ദുള്ളകോയ തങ്ങളുടെ അധ്യക്ഷതയിൽ
വിജയികൾക്കുള്ള ട്രോഫി വിതരണവും ഉദ്ഘാടനവും കെ എം ഒ പ്രസിഡണ്ട് പി ടി എ റഹീം എം എൽ എ നിർവ്വഹിച്ചു
പ്രഫസർ ഒ കെ മുഹമ്മദലി
അബ്ദുസമദ് ഹാജി കോരങ്ങാട്
താന്നിക്കൽ മുഹമ്മദ്
എ ൻ വി റഫീഖ്
പി സി ബദറുദ്ധീൻ
ബഷീർ ഹുദവി
ഇല്യാസ് ഹുദവി
അബ്ദുല്ല ഹുദവി
എന്നിവർ സംസാരിച്ചു