കൊടിയത്തൂർ: യുവധാര ഗ്രന്ഥശാല കാരക്കുറ്റി വായനക്കാരുടെ സംഗമം സംഘടിപ്പിച്ചു. മുക്കം, കൊടിയത്തൂർ, കാരശ്ശേരി എന്നിവിടങ്ങളിലെ എഴുത്തിനെയും വായനയെയും സ്നേഹിക്കുന്ന നൂറുകണക്കിന് പേർ പങ്കെടുത്തു.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ.പി.സുരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കാരക്കുറ്റി യുവധാര ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. പ്രശാന്ത് കൊടിയത്തൂർ ആമുഖപ്രഭാഷണം നടത്തി. എഴുത്തുകാരൻ റഹ്മാൻ കിടങ്ങയം മുഖ്യാതിഥിയായിരുന്നു. അസീസ് ഗോതമ്ബ് റോഡ്, എ.വി.സുധാകരൻ, വിജീഷ് പരവരി, രശ്മി, നാസർ കൊളായി, ഡോ. മനുലാല്‍, അമീൻ ജൗഹർ, യു.പി.നാസർ എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.ടി.അബൂബക്കർ നന്ദിയും പറഞ്ഞു.