തിരുവമ്പാടി:മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങളില്‍ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വന്യമൃഗങ്ങളെ കൊണ്ട് ജീവിക്കാൻ പറ്റാതെ കർഷകർ വലയുമ്ബോഴാണ് ജീവന് തന്നെ ഭീഷണിയായി കാട്ടാന വീട്ടുമുറ്റത്ത് വരെ എത്തിയത്.
കഴിഞ്ഞ ദിവസം സിറിയക്ക് കൊളവട്ടം, ജോജു തുറക്കല്‍ എന്നിവരുടെ കൃഷിയിടത്തില്‍ ഇറങ്ങിയ കാട്ടാന കൊക്കൊ, ജാതി, വാഴ, കപ്പ എന്നിവയെല്ലാം നശിപ്പിച്ചു.
സ്ഥിരമായി വന്യമൃഗശല്യമുള്ള ഈ മേഖലയില്‍ കാട്ടാനകള്‍ വൻ നഷ്ടമാണ് കർഷകർക്ക് ഉണ്ടാക്കിയത്. നഷ്ട പരിഹാര തുക ഉടൻ നല്‍കണമെന്നും വന്യമൃഗങ്ങളെ ജനവാസ മേഖലയിലേക്ക് വരാതെ തടയാൻ ആവശ്യമായ നടപടി വനം വകുപ്പിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകണമെന്നും സ്ഥലം സന്ദർശിച്ച ഡിസിസി ജനറല്‍ സെക്രട്ടറി ബാബു പൈക്കാട്ടില്‍ ആവശ്യപ്പെട്ടു.
നടപടിയുണ്ടായില്ലെങ്കില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ സർക്കാരിനെതിരേയും വനം വകുപ്പിന്‍റെ കർഷക ദ്രോഹ നടപടിക്കെതിരേയും പൊതുജനങ്ങളെ അണിനിരത്തി പ്രത്യക്ഷസമരം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തിരുവമ്ബാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് മനോജ് സെബാസ്റ്റ്യൻ വഴപ്പറമ്ബില്‍, തിരുവമ്ബാടി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്‍റ് ബാബു കളത്തൂർ, തിരുവമ്ബാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിന്ദു ജോണ്‍സണ്‍, കർഷക കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്‍റ് ഷിജു ചെമ്ബനാനി, പഞ്ചായത്ത് അംഗങ്ങളായ ലിസി മാളിയേക്കല്‍, രാമചന്ദ്രൻ കരിമ്ബില്‍, മഞ്ജു ഷിബിൻ, ബൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ബെന്നി മനത്താനത്തില്‍ എന്നിവർ സ്ഥലം സന്ദർശിച്ചു.