കോഴിക്കോട്: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരണപ്പെട്ട അര്‍ജുന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. മൃതദേഹവുമായി ആംബുലൻസ് കോഴിക്കോട്ടേക്ക് പുറപ്പെട്ടു.
കാർവാർ എം.എല്‍.എ. സതീഷ് കൃഷ്ണ സെയിലും മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്റഫും മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്.

ഡി.എൻ.എ. പരിശോധനാ നടപടികള്‍ക്ക് ശേഷം അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ, അനുജൻ അഭിജിത്ത് എന്നിവർ ചേർന്ന് കാർവാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങി.

അർജുന്റെ മൃതദേഹവുമായി മടങ്ങുന്ന ആംബുലൻസിനെ കോഴിക്കോട് വരെ കാർവാർ പൊലീസ് അനുഗമിക്കും. നാളെ രാവിലെ ആറ് മണിയോടെ അർജുൻ്റെ മൃതദേഹം കോഴിക്കോട് എത്തിക്കും. രാവിലെ പൂളാടിക്കുന്നില്‍ ലോറി ഡ്രൈവർമാരുടെ കൂട്ടായ്മ ആംബുലൻസ് സ്വീകരിക്കും. ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *