മുഹമ്മദ് അപ്പമണ്ണില്‍
കൊടുവള്ളി:കൊടുവള്ളി മുസ്ലിം യത്തീംഖാന സെക്കണ്ടറി മദ്രസ ഇസ്ലാമിക് അക്കാദമി സംയുക്ത മിലാദ് സമ്മേളനം കൊടുവള്ളി മഹല്ല് ജമാഅത്ത് ഖാസി ബഷീർ റഹ്മാനി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ എം ഒ വൈസ് പ്രസിഡണ്ട് സി പി അബ്ദുള്ളകോയ തങ്ങൾ അധ്യഷത വഹിച്ചു. മുഹമ്മദ് ഹൈത്തമി ഉസ്താദ് വാവാട് മുഖ്യപ്രഭാഷണം നടത്തി. മദ്രസ അധ്യാപർക്കുള്ള ഉപഹാരം സെക്രട്ടറി ടി കെ അഹമ്മദ്കുട്ടി ഹാജി വിതരണം ചെയ്തു.
എ ൻ വി റഫീഖ് സ്വാഗതം പറഞ്ഞു.
കോതൂർ മുഹമ്മദ്, ടി കെ മുഹമ്മദ്,പി കെ മൊയ്ദീൻകുട്ടി ഹാജി,ഇ ടി അബൂബക്കർകുഞ്ഞി ഹാജി,ഒ കെ മുഹമ്മദലി,താന്നിക്കൽ മുഹമ്മദ്,സി പി അബ്ദുൽ മജീദ്,കെകെ നാസർ,കെ സി ബഷീർ അമ്പായത്തോട്,കെ പി സി മുഹമ്മദ് ബാഖവി,പി കെ അഹമ്മദ്കുട്ടി,ഇ സി നാസർഖാൻ,ബഷീർ ഹുദവി,ഇല്യാസ് ഹുദവി എന്നിവർ സംഭന്ധിച്ചു.