കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരൻ മുഹമ്മദ് ആട്ടൂരിന്റെ (മാമി) തിരോധാനക്കേസില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം ഇന്ന് 4 പേരുടെ മൊഴിയെടുത്തു.
ക്രൈംബ്രാഞ്ച് ഓഫിസില്‍ വച്ച് മൊഴി രേഖപ്പെടുത്തുകയായിരുന്നു. നേരത്തെ കേസന്വേഷിച്ച സംഘം പരാമർശിച്ച പ്രധാന ആളുകളെയാണ് വീണ്ടും വിളിപ്പിച്ച് മൊഴി രേഖപ്പെടുത്തിയത്. മാമിയുടെ ബന്ധുക്കളുടെയും മൊഴിയെടുത്തിരുന്നു. മാമിയെ കാണാതായി ഒരു വർഷം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്താതെ വന്നതോടെയാണ് ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയത്.
മാമിയുടെ തിരോധാനത്തില്‍ എഡിജിപി എം.ആർ.അജിത് കുമാറിനും പങ്കുണ്ടെന്ന് പി.വി.അൻവർ എംഎല്‍എ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം ഉയർന്ന ശേഷം അന്വേഷണ വിവരങ്ങള്‍ എഡിജിപി വഴി തനിക്ക് അയയ്ക്കരുതെന്ന നിർദേശം കോഴിക്കോട് കമ്മിഷണർ ടി.നാരായണനും മലപ്പുറം എസ്പി പി.ശശിധരനും ലംഘിച്ചതില്‍ ഡിജിപിക്ക് അതൃപ്തിയുണ്ട്.