NADAMMELPOYIL NEWS
SEPTEMBER 14/2024

കോഴിക്കോട്: ഉള്ളിയേരിയില്‍ ഗർഭസ്ഥ ശിശുവും അമ്മയും മരിച്ച സംഭവത്തില്‍ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധം.
മരണപ്പെട്ട അശ്വതിയുടെ മൃതദേഹവുമായി പ്രതിഷേധക്കാർ ആശുപത്രിയില്‍ എത്തിയത്. കോളേജ് കവാടത്തില്‍ എത്തിയ പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു.

എകരൂർ ഉണ്ണികുളം ആർപ്പറ്റ വിവേകിന്റ ഭാര്യ അശ്വതിയും ഗർഭസ്ഥ കുഞ്ഞും ആണ് മരിച്ചത്. ഉള്ളിയേരിയിലെ മലബാർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അശ്വതിയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. ചികിത്സക്കിടെ വ്യാഴാഴ്ച പുലർച്ചെ ഗർഭസ്ഥ ശിശു മരിച്ചതായി ആശുപത്രി അറിയിക്കുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന അശ്വതിയെ കോഴിക്കോട്ടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സക്കിടെ വൈകുന്നേരാണ് അശ്വതി മരിച്ചത്. കുഞ്ഞിന്റെയും അമ്മയുടെയും ജീവൻ നഷ്ടപ്പെടാൻ കാരണം ആശുപത്രി അധികൃതരുടെ അനാസ്ഥ എന്നാണ് ബന്ധുക്കളുടെ ആരോപണം. ഇവർ അത്തോളി പൊലീസില്‍ പരാതിയും നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *