കോടഞ്ചേരി:പ്രവാസികള്‍ നോക്കാൻ ഏല്‍പ്പിച്ച ഏഴു വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച് അംഗനവാടി ടീച്ചർ. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം.
കോടഞ്ചേരി കുന്നേല്‍ മിനിയുടെ മകൻ കൗശിക്കിനാണ് ക്രൂരമായ മർദ്ദനമേറ്റത്.
കോടഞ്ചേരി ഉല്ലാസ് നഗർ കൊല്ലം പറമ്ബില്‍ ബിജി എന്ന അംഗനവാടി ടീച്ചറാണ് കുഞ്ഞിനെ ക്രൂരമായി മർദ്ദിച്ചത്. ജൂലൈ മാസം മിനി വിദേശത്തേക്ക് പോകുമ്ബോള്‍ കുഞ്ഞിനെ അംഗനവാടി ടീച്ചറെ ഏല്‍പ്പിക്കുകയായിരുന്നു.
മിനി നാട്ടിലെത്തിയപ്പോഴാണ് ക്രൂരമായ പീഡന വിവരങ്ങള്‍ അറിയുന്നത്. ദേഹമാസകലം പരിക്കേറ്റ മകനെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും തുടർന്ന് കോടഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരം കോടഞ്ചേരി പൊലീസ് കേസെടുത്തിട്ടുണ്ട്.