ഓമശ്ശേരി:ഓമശേരി പഞ്ചായത്തിലെ അതിദരിദ്ര കുടുംബങ്ങള്‍ക്ക്‌ പഞ്ചായത്ത്‌ ഓണക്കിറ്റുകള്‍ വിതരണം ചെയ്തു. 600 രുപയുടെ 121 കിറ്റുകളാണ്‌ വിതരണം ചെയ്തത്‌.
പഞ്ചായത്തിന്‍റെ തനത്‌ ഫണ്ടില്‍ നിന്ന് 72,600 രൂപ ചെലവഴിച്ചാണ്‌ പദ്ധതി നടപ്പിലാക്കിയത്‌.

അരി, പഞ്ചസാര, വെളിച്ചണ്ണ, ചെറുപയർ, കടല, പായസം മിക്സ്‌ തുടങ്ങിയ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകള്‍ അതത്‌ വാർഡ്‌ മെമ്ബർമാരുടെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചു.പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഗംഗാധരൻ വിതരണോദ്ഘാടനം നിർവഹിച്ചു.

വൈസ്‌ പ്രസിഡന്‍റ് ഫാത്വിമ അബു അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്ബലക്കണ്ടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ്‌ കമ്മിറ്റി ചെയർപേഴ്സണ്‍ സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി. അബ്ദുള്‍ നാസർ, സൈനുദ്ദീൻ കൊളത്തക്കര, ഒ.പി. സുഹറ, എം. ഷീജ ബാബു, കെ.പി. രജിത, സി.എ. ആയിഷ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *