കട്ടാങ്ങല്‍:ഹെല്‍മെറ്റ് വൈകാതെ ഇരുചക്ര വാഹനത്തില്‍ സഞ്ചരിച്ച കോളേജ് വിദ്യാർത്ഥി പോലീസിനെ കണ്ട് പേടിച്ചോടി കിണറ്റില്‍ വീണു.
കോഴിക്കോട് കട്ടാങ്ങലിലാണ് സംഭവം. കളന്‍തോട് എംഇഎസ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ഥി ഫദല്‍ ആണ് കിണറ്റില്‍ വീണത്.
ഇരുചക്ര വാഹനത്തില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്നു ഫദല്‍. ഇതിനിടെ പോലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പത് അടിയോളം താഴ്ചയുള്ള കിണറ്റിലാണ് വീണത്. മുക്കം അഗ്‌നിരക്ഷാ സേനയെത്തി ഫദലിനെ രക്ഷപ്പെടുത്തി. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്കുകളില്ല.