മുഹമ്മദ് അപ്പമണ്ണില്‍
ഓമശ്ശേരി:കെടയത്തൂർ ജി.എം.എൽ.പി.സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൻ്റെ ഭാഗമായി നടന്ന റാലി ശ്രദ്ധേയമായി. ഗാന്ധി, നഹ്റു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം കെട്ടിയും മുദ്രാവാക്യം വിളിച്ചും നടന്ന റാലി കാണാൻ നിരവധി പേർ എത്തിയിരുന്നു. മധുരം നൽകി നാട്ടുകാർ കുട്ടികളെ സ്വീകരിച്ചു.
ഹെഡ്മാസ്റ്റർ മുഹമ്മദലി പതാക ഉയർത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ ഇബ്രാഹിം. പി, പി.ടി.എ. പ്രസിഡണ്ട് കെ.ശരീഫ്, കുഞ്ഞാലി മാസ്റ്റർ , ടി.എൻ. അബ്ദുറസാക്, എ.കെ. ലത്തീഫ്, മനാഫ് ചളിക്കോട് ,ഷാജി, പി.ടി. അബ്ദുല്ലത്തീഫ്, എന്നിവർ സംസാരിച്ചു.
ആഘോഷത്തിൻ്റെ ഭാഗമായി ക്വിസ് , മധുര വിതരണം എന്നിവ നടന്നു.