മുഹമ്മദ് അപ്പമണ്ണില്‍
കൊടുവള്ളി:കെ.എം.ഓർഫനേജും,ഇസ്ലാമിക് അക്കാദമിയും സംയുക്തമായി സ്വാതന്ത്യദിനാഘോഷം സംഘടിപ്പിച്ചു. യത്തീംഖാനാ പ്രസിഡണ്ട് പി.ടി.എ റഹീം എം.എൽ.എ പതാക ഉയർത്തി. കോതൂർ മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. സി.പി അബ്ദുല്ലക്കോയ തങ്ങൾ, പ്രൊഫ: ഒ.കെ മുഹമ്മദലി, അൻസാരി മുഹമ്മദ്,കെ.വി അബ്ദുൽ ശരീഫ്, ബദ്റുദ്ദീൻ പി.സി, താന്നിക്കൽ മുഹമ്മദ്, സി.പി അബ്ദുൽ മജീദ്, എൻ.വി അബ്ദുൽ റഫീഖ്, പി.ടി.എ ലത്തീഫ്, അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു.
ബായിസ് കെ.എം മുഖ്യപ്രഭാഷണം നടത്തി. ഇസ്ലാമിക് അക്കാദമി വാർഷിക പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും നടന്നു.
മുസ്ഥഫ എൻ സ്വാഗതവും ഇൽയാസ് ഹുദവി നന്ദിയും പറഞ്ഞു.