ഓമശ്ശേരി | വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരോ ഇതുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടവരോ ആയ വിദ്യാർഥിനികളുടെ ഡിഗ്രി തലത്തിലുള്ള തുടർപഠനം ഏറ്റെടുക്കുമെന്ന് കോഴിക്കോട് ജില്ലയില്‍ ഓമശ്ശേരി തെച്ചിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അല്‍ ഇർശാദ് ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ അറിയിച്ചു.
പ്ലസ്‌ടു പഠനം കഴിഞ്ഞ വിദ്യാർഥിനികളെ സൊസൈറ്റിയുടെ കീഴിലുള്ള കാലികറ്റ് യൂണിവേഴ്‌സിറ്റിയുടെ അംഗീകാരമുള്ള ആർട്‌സ് ആൻഡ് സയൻസ് കോളേജില്‍ ഹോസ്റ്റല്‍ സൗകര്യത്തോടെ തികച്ചും സൗജന്യമായി പഠിപ്പിക്കുമെന്ന് ചാരിറ്റബിള്‍ സൊസൈറ്റിയുടെ ചെയർമാനും സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്‌ട്‌ടറുമായ സി. കെ ഹുസ്സൈൻ മുഹമ്മദ് നീബാരി അറിയിച്ചു.
ബി എസ് സി സൈക്കോളജി, ബി എസ് സി സുവോളജി, ബി. എ എക്കണോമിക്സ്, ബി കോം എന്നീ കോഴ്‌സുകള്‍ ആണ് അല്‍ ഇർശാദ് ആർട്സ് ആൻഡ് സയൻസ് കോളേജില്‍ യു ജി പഠനത്തിനായി നിലവിലുള്ളത്.
അഡ്മിഷന് +91 94476 21553, +91 94473 12563 എന്നീ നമ്ബറുകളില്‍ ബന്ധപ്പെടാവുന്നതാണ്.