ഓമശ്ശേരി: സി.ഐ. ഇ. ആർ. ഏകദിന മദ്റസ അധ്യാപക പരിശീലന പരിപാടി ആഗസ്റ്റ് 10 (ശനി) രാവിലെ 9.30 മുതൽ ഓമശ്ശേരി മനാറിൽ നടക്കും. കൊടുവള്ളി, മുക്കം ഏരിയയിലെ അധ്യാപകരാണ് പങ്കെടുക്കുന്നത്. വിവിധ സെഷനുകൾക്ക് അഫ്താഷ് ചാലിയം, ഹുസൈൻ സലാഹി നേതൃത്വം നൽകും. മനാറിൽ നടന്ന ആലോചനാ യോഗം പി. അബ്ദുൽ മജീദ് മദനി ഉദ്ഘാടനം ചെയ്തു. എം.പി.മൂസ മാസ്റ്റർ അധ്യക്ഷനായി. എം.കെ. പോക്കർ സുല്ലമി, കെ.കെ. റഫീഖ്, ഇ.കെ. ഷൗക്കത്ത് പി. അലി അബ്ദുറസാക്, പി.ടി. ഫിറോസ്, കെ.കെ. മുഹമ്മദ്, ശൈജൽ കല്ലുരുട്ടി, യഹ്‌യാഖാൻ ,പി. അബൂബക്കർ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു.