മുക്കം:മുക്കം,കുമാരനെല്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ”നാട്ടിലെ പാട്ടുകാര്‍” എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൻ്റെ സ്ഥാപകൻ റഹീസിന് ഗ്രൂപ്പംഗങ്ങൾ ആദരവ് നൽകി. മുക്കത്തും പരിസര പ്രദേശങ്ങളിലുമുള്ള നിരവധി കലാ സ്നേഹികളെ സംഘടിപ്പിച്ച് ആഴ്ചയിൽ ഒരിക്കൽ സ്ഥിരമായി ഒത്തുകൂടി സംഗീത പരിപാടി നടത്തുവാൻ ശബ്ദസംവിധങ്ങൾ സഹിതം സ്വന്തം വീട്ടിൽ വേദിയൊരുക്കിയതിനുള്ള അംഗീകാരമായാണ് ആദരവ് നൽകിയത്. ആഗസ്ത് നാല് ഞായറാഴ്ച കുമാരനെല്ലൂരിൽ നടന്ന പരിപാടിയിൽ ബിനു മാസ്റ്റർ ആനയാംകുന്ന് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി പങ്കെടുത്ത കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷിദ് ഒളകര മെമെൻ്റോ സമ്മാനിച്ചു. കീബോഡിസ്റ്റ് ഹമീദ് മുക്കം കാഷ് അവാർഡ് കൈമാറി,സംഘടനയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അർഷാദ് മുക്കം സ്വാഗതം പറഞ്ഞു അത്തോളി മുഹമ്മദ്, ശശി മുക്കം,, ഷാജു കാഞ്ഞിരമൂഴി, ശ്രീജ മുത്തേരി എന്നിവർ ആശംസ അർപ്പിച്ചു. ഷാജു ഗേറ്റുംപടി, രതീഷ് മുക്കം, റഷീദ്, ഫവാസ്, നാസർ, ഷിജു, രജീഷ്, നിഷ, ജിഷിത, അനുഷ്ക, വൈഗ,അഭിമന്യ എന്നിവർ പങ്കെടുത്തു. ഗോപി കാരമൂല നന്ദി പറഞ്ഞു.