മുക്കം: വിവാദ കാർഷിക ബില്ലുകൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് എസ് എസ് എഫ് കാരമൂല സെക്ടർ ഗെയ്റ്റുംപടി കൃഷിയിടത്തിൽ പ്രധിഷേധ വലയം തീർത്തു .
കേന്ദ്ര സർക്കാർ കാർഷിക മേഖലയുമായ് ബന്ധപ്പെട്ട് പാസ്സാക്കിയ ബില്ലുകൾ കാർഷിക മേഖലയുടെ നട്ടെല്ലൊടിക്കുകയും കോർപറേറ്റുകൾക്ക് തീറെഴുതികോടുക്കുകയുമാണെന്നും ഇത് അനുവദിക്കാനാകില്ലെന്നും പ്രധിഷേധ സംഗമം അഭിപ്രായപ്പെട്ടു .
കർഷക പ്രശ്നങ്ങൾ ഉന്നയിച്ചു കൊണ്ടുള്ള പ്ലകാർഡുകൾ ഉയർത്തി നടന്ന പ്രതിഷേധ വലയത്തിൽ ഡിവിഷൻ ദഅവാ സമിതി ചെയർമാൻ സിറാജ് ഇർഫാനി സെക്ടർ സെക്രട്ടറി ഹാരിസ് സഖാഫി ,പ്രസിഡന്റ് മിദ്ലാജ് മുസ്‌ലിയാർ മുരിങ്ങംപുറായ് ,ഉനൈസ് മുസ്‌ലിയാർ ,സ്വാബിർ ലത്തീഫി ,ഷുക്കൂർ മുക്കം, ഹാഷിർ എന്നിവർ നേതൃത്വം നൽകി