ഓമശ്ശേരി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരോ ഇതുമായി ഏതെങ്കിലും വിധത്തിൽ ബന്ധപ്പെട്ടവരോ ആയ വിദ്യാർഥിനികളുടെ ഡിഗ്രി തലത്തിലുള്ള തുടർ പഠനം കോഴിക്കോട് ജില്ലയിൽ ഓമശ്ശേരി തേച്ചിയാട് കേന്ദ്രമായി പ്രവർത്തിക്കുന്ന അൽ ഇർശാദ് ചാരിറ്റബിൾ സൊസൈറ്റി ഏറ്റെടുക്കുന്നതാണ്. പ്ലസ്ടു പഠനം കഴിഞ്ഞ വിദ്യാർഥിനികളെ സൊസൈറ്റിയുടെ കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളേജിൽ ഹോസ്റ്റൽ സൗകര്യത്തോടെ തികച്ചും സൗജന്യമായി പഠിപ്പിക്കുമെന്ന് ചാരിറ്റബിൾ സൊസൈറ്റിയുടെ ചെയർമാനും സ്ഥാപനങ്ങളുടെ മാനേജിങ് ഡയറക്ടറുമായ സി. കെ ഹുസ്സൈൻ മുഹമ്മദ് നീബാരി അറിയിച്ചു. ബി.എസ്. സി സൈക്കോളജി, ബി.എസ്. സി സുവോളജി, ബി. എ എക്കണോമിക്സ്, ബി.കോം എന്നീ കോഴ്സുകൾ ആണ് അൽ ഇർശാദ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യു.ജി പഠനത്തിനായി നിലവിലുള്ളത്.

ബന്ധപ്പെടേണ്ട നമ്പർ. 9447621553, 9447312563

Leave a Reply

Your email address will not be published. Required fields are marked *